ഓ​സ്ട്രി​യ വീ​ണ്ടും ക​ടു​ത്ത വേ​ന​ലി​ൽ; ചൂ​ട് 30 ഡി​ഗ്രി​ക്ക് മേ​ൽ
Wednesday, September 19, 2018 6:09 PM IST
വി​യ​ന്ന: ഓ​സ്ട്രി​യ ക​ടു​ത്ത ചൂ​ടി​ന്‍റെ പി​ടി​യി​ൽ. 25 മു​ത​ൽ 30 ഡി​ഗ്രി വ​രെ​യാ​ണ് ഓ​സ്ട്രി​യ​യി​ലെ അ​ന്ത​രീ​ക്ഷ താ​പ​നി​ല. തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്തെ​ന്പാ​ടും 19 മു​ത​ൽ 26 ഡി​ഗ്രി വ​രെ​യാ​യി​രി​ക്കും അ​ന്ത​രീ​ക്ഷ താ​പ​നി​ല.

രാ​വി​ലെ മൂ​ട​ൽ മ​ഞ്ഞും നേ​രി​യ തോ​തി​ൽ മ​ഴ​യും അ​നു​ഭ​വ​പ്പെ​ടും. ചൊ​വാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക് കി​ഴ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ മൂ​ട​ൽ മ​ഞ്ഞ് അ​നു​ഭ​പ്പെ​ടും. മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ 23 മു​ത​ൽ 29 ഡി​ഗ്രി വ​രെ​യാ​യി​രി​ക്കും താ​പ​നി​ല. ബു​ധ​നാ​ഴ്ച മ​ഴ​യും ഇ​ടി​വെ​ട്ടും അ​ന്ത​രീ​ക്ഷ മ​ർ​ദ്ദം 30 ഡി​ഗ്രി വ​രെ​യു​മാ​യി​രി​ക്കും.

ശ​നി​യാ​ഴ്ച വി​യ​ന്ന​യി​ൽ 16 മു​ത​ൽ 22 ഡി​ഗ്രി വ​രെ​യും നീ​ഥ​ർ ഓ​സ്ട്രി​യ​യി​ൽ രാ​വി​ലെ 12 മു​ത​ൽ 16 വ​രെ​യും ഉ​ച്ച​യ്ക്ക് 19 മു​ത​ൽ 24 വ​രെ​യാ​യി​രി​ക്കും അ​ന്ത​രീ​ക്ഷ താ​പ​നി​ല.

ബു​ർ​ഗ​ൻ​ലാ​ൻ​ഡി​ൽ അ​തി​രാ​വി​ലെ 11 മു​ത​ൽ 15 വ​രെ​യും പ​ക​ൽ സ​മ​യ​ത്ത് 17 മു​ത​ൽ 23 വ​രെ​യു​മാ​യി​രി​ക്കും അ​ന്ത​രീ​ക്ഷ താ​പ​നി​ല. ഓ​ബ​ർ ഓ​സ്ട്രി​യ​യി​ൽ കു​റ​ഞ്ഞ താ​പ​നി​ല 8 മു​ത​ൽ 14 ഡി​ഗ്രി വ​രെ​യും കൂ​ടി​യ താ​പ​നി​ല 16 മു​ത​ൽ 21 ഡി​ഗ്രി വ​രെ​യു​മാ​യി​രി​ക്കും.

സാ​ൾ​സ്ബു​ർ​ഗി​ൽ കു​റ​ഞ്ഞ താ​പ​നി​ല 8 മു​ത​ൽ 14 ഡി​ഗ്രി വ​രെ​യും കൂ​ടി​യ താ​പ​നി​ല 20 മു​ത​ൽ 27 ഡി​ഗ്രി വ​രെ​യു​മാ​യി​രി​ക്കും. സ്റ്റ​യ​ർ​മാ​ർ​ക്കി​ൽ കു​റ​ഞ്ഞ താ​പ​നി​ല 8 മു​ത​ൽ 14 വ​രെ​യും കൂ​ടി​യ താ​പ​നി​ല 20 മു​ത​ൽ 26 വ​രെ​യു​മാ​യി​രി​ക്കും. കേ​ര​ന്‍റ​നി​ൽ കു​റ​ഞ്ഞ താ​പ​നി​ല 10 മു​ത​ൽ 15 വ​രെ​യും കൂ​ടി​യ താ​പ​നി​ല 20 മു​ത​ൽ 25 ഡി​ഗ്രി വ​രെ​യു​മാ​യി​രി​ക്കും. ടി​റോ​ളി​ലെ കു​റ​ഞ്ഞ താ​പ​നി​ല 10 മു​ത​ൽ 14 വ​രെ​യും, കൂ​ടി​യ താ​പ​നി​ല 17 മു​ത​ൽ 21 വ​രെ​യു​മാ​യി​രി​ക്കും. വ​രെ​യാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ