ഇറ്റലിയിലെ വലതുപക്ഷ സർക്കാരിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതിഷേധിക്കാൻ മലയാളികളുടെ ആഹ്വാനം
Wednesday, September 19, 2018 11:37 PM IST
റോം: ഇറ്റലിയിലെ ഭരണപക്ഷത്തിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെ അണിനിരക്കാൻ സെപ്റ്റംബർ 30 ഞായറാഴ്ച റോമിൽ പ്രതിഷേധറാലി സംഘടിപ്പിക്കും. മുഖ്യപ്രതിപക്ഷമായ പിഡി പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധറാലി റോമിലെ പിയാസ ഡെൽ പോപ്പലോയിൽ ഉച്ചകഴിഞ്ഞു രണ്ടിന് ആരംഭിക്കും.

രാജ്യത്തെ വർഗവർണ വിവേചനവും, ജനിക്കുന്ന കുട്ടികളുടെ പൗരത്വവും, കുടിയേറ്റക്കാർ ജോലിചെയ്യുന്ന സ്ഥലത്തെ വിവേചനവുമൊക്കെ റാലിയിൽ വിഷയമാകും. വിസ പുതുക്കുന്പോൾ ഉണ്ടാകുന്ന പ്രശനങ്ങളും, മാതാപിതാക്കളെ കാണാൻ സ്വദേശത്തുള്ള കുട്ടികളുടെ യാത്ര, വിസ പുതുക്കൽ, വിസയില്ലാതെ രാജ്യത്ത് കഴിയുന്നവരുടെ പ്രശ്നങ്ങൾ എന്നിവയൊക്കെ റാലിയുടെ സർക്കാരിനെ അറിയിക്കാനാണ് നീക്കം.

വിദേശികളായി ഇറ്റലിയിൽ കഴിയുന്നവരുടെ ദുരിതങ്ങൾ സർക്കാരിനെ ബോധിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളിൽ മലയാളികൾ പങ്കെടുത്തു ഐക്യദാർഢ്യം അറിയിക്കണമെന്ന് പി.ഡി പാർട്ടിയുടെ റോമിലെ പ്രസിഡന്‍റ് സിബി മാണി കുമാരമംഗലം അഭ്യർത്ഥിച്ചു.

സ്ഥലം: Piazza Del Popolo (Mtero A Fermata Flaminio)
വിവരങ്ങൾക്ക്: സിബി കുമാരമംഗലം, വക്കച്ചൻ ജോർജ് കല്ലറയ്ക്കൽ, കിരണ്‍ നെല്ലുവേലിൽ

റിപ്പോർട്ട്: ജെജി മാത്യു മാന്നാർ