പൂ​ജ അ​വ​ധി: ട്രെ​യി​നു​ക​ളി​ൽ ടി​ക്ക​റ്റി​ല്ല; ഇ​നി ആ​ശ്ര​യം ആ​ർ​ടി​സി​ക​ൾ
Thursday, September 20, 2018 10:56 PM IST
ബം​ഗ​ളൂ​രു: പൂ​ജ അ​വ​ധി​ക്ക് ഒ​രു മാ​സം ശേ​ഷി​ക്കേ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​നു​ക​ളി​ൽ ടി​ക്ക​റ്റു​ക​ൾ കി​ട്ടാ​നി​ല്ല. ഈ ​ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ്വ​കാ​ര്യ​ബ​സു​ക​ളി​ൽ ബു​ക്കിം​ഗ് നേ​ര​ത്തെ ആ​രം​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും തി​ര​ക്ക് മു​ത​ലെ​ടു​ത്ത് കൂ​ടി​യ നി​ര​ക്കാ​ണ് ഇ​വ​ർ യാ​ത്ര​ക്കാ​രി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള, ക​ർ​ണാ​ട​ക ആ​ർ​ടി​സി​ക​ളാ​ണ് മ​ല​യാ​ളി​ക​ളു​ടെ ആ​ശ്ര​യം. അ​ടു​ത്ത ദി​വ​സം ത​ന്നെ ഇ​വ​യി​ലേ​ക്കു​ള്ള ബു​ക്കിം​ഗ് ആ​രം​ഭി​ക്കും.

ഇ​ത്ത​വ​ണ മ​ഹാ​ന​വ​മി വ്യാ​ഴാ​ഴ്ച ആ​യ​തി​നാ​ൽ അ​ടു​പ്പി​ച്ചു നാ​ലു ദി​വ​സം അ​വ​ധി കി​ട്ടു​മെ​ന്ന​തി​നാ​ൽ നി​ര​വ​ധി​പ്പേ​രാ​ണ് ഇ​ത്ത​വ​ണ പൂ​ജ അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​കാ​നി​രി​ക്കു​ന്ന​ത്. തി​ര​ക്ക് കൂ​ടു​ന്ന​ത​നു​സ​രി​ച്ച് ഇ​രു ആ​ർ​ടി​സി​ക​ളും സ്പെ​ഷ​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ പ്ര​തീ​ക്ഷ.