ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ന്‍റെ ഏ​ക​ദി​ന ഒ​രു​ക്ക​ധ്യാ​നം ഗ്ലോ​സ്റ്റ​റി​ൽ ശ​നി​യാ​ഴ്ച
Thursday, September 20, 2018 11:39 PM IST
ബ്രി​സ്റ്റോ​ൾ: ഒ​ക്ടോ​ബ​ർ 28നു ​ന​ട​ക്കു​ന്ന ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ന്‍റെ അ​ഭി​ഷേ​കാ​ഗ്നി 2018 ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് വി​ശ്വാ​സി​ക​ളെ ആ​ത്മീ​യ​മാ​യി ഒ​രു​ക്കു​ന്ന​തി​നു​ള്ള പ്രാ​ർ​ഥ​നാ​ദി​നം ഗ്ലോ​സ്റ്റ​ർ സെ​ന്‍റ് ആ​ഗ​സ്റ്റി​ൻ ച​ർ​ച്ചി​ൽ സെ​പ്റ്റം​ബ​ർ 22നു ​ന​ട​ക്കും. പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നാ​യ ഫാ. ​ടോ​ണി പ​ഴ​യ​കു​ള​മാ​യി​രി​ക്കും വ​ച​ന​സ​ന്ദേ​ശം ന​ൽ​കി അ​നു​ഗ്ര​ഹി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 9ന് ​ആ​രം​ഭി​ച്ചു വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​വ​സാ​നി​ക്കു​ന്ന ഈ ​പ്രാ​ർ​ഥ​നാ​ദി​ന​ത്തി​ൽ ജ​പ​മാ​ല, വ​ച​ന​പ്ര​ഘോ​ഷ​ണം, വി. ​കു​ർ​ബാ​ന, ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന, കു​ന്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഈ ​ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി സ​ഹാ​യി​ക്കു​ന്ന​ത് ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ട്ട് സി​എ​സ്ടി, ഫാ. ​ജോ​സ് പൂ​വാ​നി​ക്കു​ന്നേ​ൽ, ഫാ. ​ജോ​യ് വ​യ​ലി​ൽ സി​എ​സ്ടി എ​ന്നീ വൈ​ദി​ക​രാ​ണ്.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ര​ണ്ടി​ന് വോ​ള​ണ്ടി​യേ​ഴ്സ് ട്രെ​യ്നിം​ഗി​നാ​യി ചെ​ൽ​ട്ട്ഹാ​മം റെ​യ്സ്കോ​ഴ്സ് സെ​ൻ​ട്ര​ലി​ലേ​ക്ക് പോ​കും. അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നി​ൽ വോ​ള​ണ്ടി​യേ​ഴ്സാ​യി സേ​വ​ന​മ​നു​ഷ്ടി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ട്രെ​യ്നിം​ഗ് പോ​ഗ്രാ​മി​ൽ നി​ർ​ബ​ന്ധ​മാ​യും സം​ബ​ന്ധി​ക്കേ​ണ്ട​താ​ണ്.

പ്രാ​ർ​ഥ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​രി​ശു​ദ്ധാ​ത്മ ശ​ക്തി​യാ​ണ് ന​മു​ടെ എ​ല്ലാ വി​ജ​യ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​മെ​ന്ന സ​ത്യം ഉ​ൾ​ക്കൊ​ണ്ടു ഒ​ക്ടോ​ബ​ർ 28നു ​ന​ട​ക്കു​ന്ന റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യു​ള്ള ഈ ​പ്രാ​ർ​ഥ​നാ​ദി​ന​ത്തി​ലേ​ക്ക് ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ന്‍റെ ഡ​യ​റ​ക്ട​റാ​യ ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ട്ടും റീ​ജ​ണി​ലെ മ​റ്റു വൈ​ദി​ക​രും റീ​ജ​ണ​ൽ ട്ര​സ്റ്റി​ക​ളാ​യ ഫി​ലി​പ്പ് ക​ണ്ടോ​ത്തും റോ​യി സെ​ബാ​സ്റ്റ്യ​നും ചേ​ർ​ന്നു എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സാ​ധ​രം ക്ഷ​ണി​ക്കു​ന്നു.

Venu Address:
St. Augustines church, Matson, Gloscester, GL A 6DT

Training venu Address :

Race cource centre
Cheltenham, GLS0 4SH

റി​പ്പോ​ർ​ട്ട്: സി. ​ഗ്രേ​സ് മേ​രി