ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ
Thursday, September 20, 2018 11:43 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി ബി​സി​ന​സ് പ്ര​ചാ​ര​ണ​ത്തി​നാ​യി ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ​ത്തി. ബം​ഗാ​ളി​ൽ നി​ന്ന് പ​ത്തു പേ​ര​ട​ങ്ങു​ന്ന ബി​സി​ന​സ് ഡെ​ല​ഗേ​ഷ​നു​മാ​യി ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​യെ ഫ്രാ​ങ്ക്ഫ​ർ​ട്ട് ചെം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ്, ഇ​ന്ത്യ​ൻ എ​ബ​സി, ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ്, ഇ​ന്ത്യ​ൻ ഇ​റ​ക്കു​മ​തി വ്യ​വ​സാ​യി​ക​ൾ, ഇ​ന്ത്യ​ൻ ബി​സി​ന​സ് ഫോ​റം എ​ന്നി​വ​ർ സം​യു​ക്ത​മാ​യി സ്വീ​ക​ര​ണം ന​ൽ​കി.

ഫ്രാ​ങ്ക്ഫ​ർ​ട്ട് ജെ​മെ​റി​യാ ഹോ​ട്ട​ൽ സെ​മി​നാ​ർ ഹാ​ളി​ൽ കൂ​ടി​യ ബി​സി​ന​സ് മീ​റ്റി​ൽ ജ​ർ​മ​നി​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ മു​ക്ത ഡ​ത്താ ടോ​മ​ർ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​യെ സ്വാ​ഗ​തം ചെ​യ്തു. തു​ട​ർ​ന്ന് ഫ്രാ​ങ്ക്ഫ​ർ​ട്ട് ചെം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ഡോ. ​ജൂ​ർ​ഗ​ൻ റാ​റ്റ്സിം​ഗ​ർ എ​ന്നി​വ​രും മ​മ​താ ബാ​ന​ർ​ജി​ക്ക് സ്വാ​ഗ​തം നേ​ർ​ന്നു.

ജ​ർ​മ​നി​യി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി​യി​ൽ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്താ​ണെ​ന്നും കൂ​ടു​ത​ൽ ഉå​ന്ന​ങ്ങ​ൾ ബം​ഗാ​ളി​ൽ നി​ന്നും ജ​ർ​മ​നി ഇ​റ​ക്കു​മ​തി ചെ​യ്യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി അ​ഭ്യ​ർ​ത്ഥി​ച്ചു. ലോ​ക​ത്തി​ലെ ഏ​റ്റ​വും ന​ല്ല ചാ​യ, ലെ​ത​ർ ഉ​ൽപന്ന​ങ്ങ​ൾ, സ്റ്റീ​ൽ, മ​ത്സ്യം, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ബം​ഗാ​ൾ ക​യ​റ്റു​മ​തി ചെ​യ്യു​ന്നു. ജ​ർ​മ​നി​യി​ലെ വ്യ​വ​സാ​യി​ക​ൾ മ​മ​താ ബാ​ന​ർ​ജി​യു​ടെ അ​ഭ്യ​ർ​ത്ഥ​ന​യെ സ്വാ​ഗ​തം ചെ​യ്തു. തു​ട​ർ​ന്ന് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണ​വും ബം​ഗാ​ളി​നെ​പ്പ​റ്റി​യു​ള്ള ഡോ​ക്യു​മെ​ന്‍റ​റി​യും പ്ര​ദ​ർ​ശി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍