തീ​യ​റ്റ​റു​ക​ളു​ടെ ലൈ​സ​ൻ​സ് ഫീ ​വ​ർ​ധി​പ്പി​ച്ചു
Friday, September 21, 2018 9:54 PM IST
ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ളു​ടെ വാ​ർ​ഷി​ക ഫീ ​കു​ത്ത​നെ ഉ​യ​ർ​ത്തി സ​ർ​ക്കാ​ർ. കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​ന് അ​ധി​ക​വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​തി​ൻ​റെ ഭാ​ഗ​മാ​യാ​ണ് ഫീ ​വ​ർ​ധി​പ്പി​ച്ച​ത്. നൂ​റു ച​തു​ര​ശ്ര മീ​റ്റ​റി​ന് 4500 രൂ​പ​യാ​യാ​ണ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​ത്. നി​ല​വി​ൽ 1000 രൂ​പ​യാ​ണ് ലൈ​സ​ൻ​സ് ഫീ​സ്.

1994നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് തീ​യ​റ്റ​ർ ലൈ​സ​ൻ​സ് ഫീ ​ഉ​യ​ർ​ത്തു​ന്ന​ത്. അ​തേ​സ​മ​യം, ഫീ​സ് ഉ​യ​ർ​ത്തി​യ​ത് ത​ങ്ങ​ൾ​ക്ക് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്ന് തീ​യ​റ്റ​ർ ഉ​ട​മ​ക​ൾ പ്ര​തി​ക​രി​ച്ചു. ന​ഷ്ടം നി​ക​ത്താ​ൻ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​തെ മാ​ർ​ഗ​മി​ല്ലെ​ന്നാ​ണ് തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ പ​ക്ഷം. നി​ല​വി​ൽ രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടി​യ ടി​ക്ക​റ്റ് നി​ര​ക്കു​ള്ള ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​ണ് ബം​ഗ​ളൂ​രു.