ജിമ്മി ജോർജ് മൂലക്കാട്ടിന്‍റെ സംസ്കാരം ഒക്ടോബർ 5 ന് മൈൻസിൽ
Saturday, September 22, 2018 8:14 PM IST
മൈൻസ്: കഴിഞ്ഞയാഴ്ച നിര്യാതനായ മൂലക്കാട്ട് ജിമ്മി ജോർജിന്‍റെ (41) സംസ്ക്കാരം ജർമനിയിലെ മൈൻസിൽ നടക്കും. ഒക്ടോബർ 5 ന് (വെള്ളി) രാവിലെ എട്ടുമണിയ്ക്ക് മൈൻസിലെ സെന്‍റ് പംക്രാസിയൂസ് പള്ളിയിൽ (Bergstrasse 22, 55129 Mainz ) പരേതന് അന്ത്യാഞ്ജ്ജലി അർപ്പിയ്ക്കാനുള്ള അവസരത്തെ തുടർന്ന് 8.30 ന് നടക്കുക്കും ദിവ്യബലിയോടുകൂടി കർമ്മങ്ങൾ ആരംഭിച്ച് 10 മണിയ്ക്ക് സിമിത്തേരിയിൽ സംസ്ക്കരിയ്ക്കും.

മുൻ ജർമൻ മലയാളികളായ അടൂർ സ്വദേശി ചുണ്ടമണ്ണിൽ ജോയി ഡെയ്സി ദന്പതികളുടെ മകൾ ദീപയാണ് ജിമ്മിയുടെ ഭാര്യ. മകൾ അമേലിയ (അമ്മു).

മുൻ ജർമൻ മലയാളികളായ ചങ്ങനാശേരി (വലിയകുളം) സ്വദേശി മൂലക്കാട്ട് ജോർജിന്‍റെയും അന്നക്കുട്ടിയുടെയും മകനാണ് ജിമ്മി.ജൂഡി, ജൂണി, ജെന്നി എന്നിവർ പരേതന്‍റെ സഹോദരങ്ങളാണ്.

വീസ്ബാഡൻ ഇൻഡ്യൻ അസോസിയേഷന്‍റെ നിലവിലെ സെക്രട്ടറിയും അസോസിയേഷന്‍റെ സജീവ പ്രവർത്തകനുമായ ജിമ്മിയുടെ ആകസ്മിക വേർപാടിൽ മൈൻസ് വീസ്ബാഡൻ അസോസിയേഷൻ പ്രസിഡന്‍റ് മത്തായി കുഞ്ഞുകുട്ടിയും ഭാരവാഹികളും, ഫ്രാങ്ക്ഫർട്ട് കേരള സമാജവും അനുശോചനം രേഖപ്പെടുത്തി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ