സന്ദർലാൻഡിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു
Tuesday, September 25, 2018 9:24 PM IST
സന്ദർലാൻഡ് : പ്രളയം തൂത്തെറിഞ്ഞ കേരളത്തിന് കൈത്താങ്ങായി പെരുന്നാളിന്‍റെ ആഘോഷങ്ങൾക്ക് അവധികൊടുത്ത്, ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയും കേരളത്തിന്‍റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സന്ദർലാൻഡ് സെന്‍റ് ജോസഫ്സ് ദേവാലയത്തിൽ ആഘോഷിച്ചു.

സെപ്റ്റംബർ 22 ന് രാവിലെ നടന്ന ആഘോഷമായ ദിവ്യബലിയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത ചാൻസിലർ ഫാ. മാത്യു പിണക്കാട്ട് മുഖ്യ കാർമികത്വം വഹിച്ചു. രൂപതയിലെ മറ്റു വൈദികർ സഹകാർമീകരായി. തുടർന്നു നടന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷണത്തിൽ ഭാരതത്തിന്‍റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിഫലിച്ചു.

പ്രളയ ബാധിത പ്രദേശത്തെ ജനങ്ങളെ സഹായിക്കാനായി സന്ദർലൻഡ് വിമൻസ് ഫോറം ഒരുക്കിയ ചാരിറ്റി ഫുഡ് സെയിൽ വിശ്വാസികളുടെ സഹകരണത്തോടെ വിൻ വിജയമായി. നോർത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മലയാളി ആല്മീയ കൂട്ടായ്മയിലേക്ക് സംബന്ധിച്ച ഏവർക്കും തിരുനാൾ കമ്മിറ്റിയും സീറോ മലബാർ ചാപ്ലയിൻ ഫാ. സജി തോട്ടത്തിലും നന്ദി പറഞ്ഞു.

റിപ്പോർട്ട്: മാത്യു ജോസഫ്