സ്നേഹഗീതവുമായി ഫ്രാൻസിസ് മാർപാപ്പ എസ്തോണിയയിൽ
Tuesday, September 25, 2018 9:34 PM IST
ടാലിൻ : ബാൾട്ടിക് രാജ്യങ്ങളിലെ ചതുർദിന സന്ദർശനത്തിന്‍റെ അവസാന ഭാഗമായി ഫ്രാൻസിസ് മാർപാപ്പ എസ്തോണിയായിൽ എത്തി.

ടാലിനിൽ വിമാനമിറങ്ങിയ മാർപാപ്പയെ പ്രസിഡന്‍റ് കേഴ്സ്റി കലി ജൂലൈദിന്‍റെ നേതൃത്വത്തിൽ സ്‌നേഹോഷ്മ ളമായ സ്വീകരണം നൽകി. തുടർന്ന് പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിൽ ഇരുവരും തമ്മിൽ ചർച്ചകൾ നടത്തി. തുടർന്നു പാപ്പയ്ക്കൊപ്പം ഫ്രീഡം സ്ക്വയറിൽ നടന്ന ദിവ്യബലിയിലും പങ്കെടുത്തു. യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുത്ത ശേഷം തിരിച്ചെത്തിയ പ്രധാനമന്ത്രി ജൂറി രട്ടാസ് മാർപാപ്പയെ അദ്ദേഹത്തിന്‍റെ ഓഫീസിൽ സ്വീകരിച്ചു ചർച്ചകൾ നടത്തി.

ലൂഥറൻ ചാർലെസ് ചർച്ചിൽ യുവാക്കളെ അഭിസംബോധന ഫ്രാൻസിസ് മാർപാപ്പ സഭയ്ക്കെതിരെ ഉയരുന്ന അപവാദങ്ങൾ യുവാക്കളെ സഭയിൽ നിന്നും അകറ്റുന്നതായി അഭിപ്രായപ്പെട്ടു. സഭയിൽ നടക്കുന്ന അതിക്രമങ്ങളിൽ യുവാക്കൾ ഏറെ അസ്വസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാവി തലമുറയെ ഒപ്പം നിർത്തണമെന്നും അതിനായി സഭയുടെ ഇന്നത്തെ നിലയിൽ ഒരു മാറ്റം അനിവാര്യം ആണെന്നും മാർപാപ്പ പറഞ്ഞു. പരാതികൾ സുതാര്യമായും സത്യസന്ധമായും പരിഹരിക്കപ്പെടും എന്ന് തോന്നിയാൽ മാത്രമേ യുവാക്കളെ സഭയിലേക്ക് ആകർഷിക്കുകയുള്ളൂവെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

എസ്റ്റോണിയയിൽ 1,3മില്യൺ ജനതയാണ് ഉള്ളത്. ഇവരിൽ മൂന്നിൽ രണ്ടും മത വിശ്വാസങ്ങളിൽ നിന്നും അകന്നുകണ്ടിരിക്കുകയാണ്. ലൂഥറൻ, റഷ്യൻ ഓർത്തഡോക്സ് വിഭാഗം വിശ്വാസികൾ ആണ് രാജ്യത്തുള്ളത്.

തന്നെ സന്ദർശിക്കാൻ അനുവദിച്ച വടക്കൻ തലസ്ഥാനമായ ടാലിൻ, എസ്തോണിയയിലെ ജനപ്രതിനികൾക്കും രാജ്യ നേതാക്കൾക്കും മാർപാപ്പ നന്ദി പറഞ്ഞു.നിങ്ങളുടെ സിവിൽ സൊസൈറ്റിയിൽ നിന്നും സംസ്കാ ത്തിൽ നിന്നും ഏറെ പ്രതിനിധികൾ ലോകത്തിനു വെളിച്ചം നൽകാൻ ഇടയാവ ട്ടെ എന്ന് മാർപാപ്പ ആശംസിച്ചു.

1993 ൽ എസ്റ്റോണിയയില് ആദ്യമായി സന്ദർശനം നടത്തുന്നത് ജോൺ പൗൾ രണ്ടാമൻ മാർപാപ്പ ആണ്.1921 ലാണ്‌ സോവിയറ്റ് ആധിപത്യത്തിൽ ഇരു എസ്റ്റോണിയ സ്വതന്ത്രമായത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ