ഒഐസിസി ഓസ്ട്രലിയ അനുമോദിച്ചു
Saturday, September 29, 2018 7:41 PM IST
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഒഐസിസി ഓസ്ട്രേലിയ ഹാരമണിയിച്ചു. ഇന്ദിരാ ഭവനിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ഒഐസിസി ഓസ്ട്രേലിയ പ്രസിഡന്‍റ് ഹൈനസ് ബിനോയി ആണ് ഷാളണിയിച്ചത്.

കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന സമീപനവുമായി മുമ്പോട്ടു പോകണമെന്നു പറഞ്ഞു മുല്ലപ്പള്ളി, ഒഐസിസി ഓസ്ട്രേലിയയുടെ എല്ലാവിധ പ്രവർത്തനങ്ങൾക്കും കെപിസിസിയുടെ സജീവ പിന്തുണ നേതാക്കൾക്ക് ഉറപ്പു നൽകി.

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ അഡ്വ. ഡീൻ കുര്യാക്കോസ്, നേതാക്കളായ രാജേഷ് ബാബു, സി.ആർ. പ്രശാന്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.