ദ​സ​റ: കാ​ഴ്ച​വി​രു​ന്നൊ​രു​ക്കി പ​ട്ടം​പ​റ​ത്ത​ൽ മേ​ള
Monday, October 1, 2018 8:14 PM IST
മൈ​സൂ​രു: സാം​സ്കാ​രി​ന​ഗ​രി​യു​ടെ ആ​കാ​ശ​ത്ത് വ​ർ​ണ​വി​സ്മ​യം തീ​ർ​ത്ത് പ​ട്ടം​പ​റ​ത്ത​ൽ മേ​ള. ദ​സ​റ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച ല​ളി​ത​മ​ഹ​ൽ ഹെ​ലി​പാ​ഡി​ലാ​ണ് ര​ണ്ടു​ദി​വ​സ​ത്തെ മേ​ള ആ​രം​ഭി​ച്ച​ത്. മും​ബൈ, സൂ​റ​റ്റ്, അ​ഹ​മ്മ​ദാ​ബാ​ദ്, ഹൈ​ദ​രാ​ബാ​ദ്, മം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലെ കൈ​റ്റ് ക്ല​ബു​ക​ളി​ൽ നി​ന്നാ​യി 36 ക​ലാ​കാ​ര·ാ​രാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ലിം​ക ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​പി​ടി​ച്ച 36 അ​ടി നീ​ള​വും പ​ത്ത​ടി വീ​തി​യു​മു​ള്ള ഭീ​മ​ൻ പ​ട്ട​മാ​ണ് മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. കൂ​ടാ​തെ, മം​ഗ​ളൂ​രു പ​ട്ടം​പ​റ​ത്ത​ൽ ക്ല​ബി​ന്‍റെ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ ഘ​ടി​പ്പി​ച്ച പ​ട്ട​വും ശ്ര​ദ്ധേ​യ​മാ​യി.

ദ​സ​റ​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് മൈ​സൂ​രു​വി​ലേ​ക്ക് കാ​ർ റാ​ലി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന റാ​ലി തി​ങ്ക​ളാ​ഴ്ച മൈ​സൂ​രു​വി​ലെ​ത്തും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ദ​സ​റ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ അ​ന്തി​മ പ​ട്ടി​ക മൈ​സൂ​രു​വി​ന്‍റെ കൂ​ടി ചു​മ​ത​ല​യു​ള്ള മ​ന്ത്രി ജി.​ടി. ദേ​വ​ഗൗ​ഡ പു​റ​ത്തി​റ​ക്കി​യ​ത്.

ആ​ഘോ​ഷ​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി ദ​സ​റ യു​വ​സം​ഭ്ര​മ ഞാ​യ​റാ​ഴ്ച മു​ത​ൽ ഒ​ക്ടോ​ബ​ർ ആ​റു​വ​രെ മാ​ന​സ​ഗം​ഗോ​ത്രി ഓ​പ്പ​ണ്‍ എ​യ​ർ തീ​യ​റ്റ​റി​ൽ ന​ട​ക്കും. 10 മു​ത​ൽ 17 വ​രെ ദ​സ​റ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ മൈ​സൂ​രു കൊ​ട്ടാ​ര​വ​ള​പ്പി​ൽ അ​ര​ങ്ങേ​റും.

ഒ​ക്ടോ​ബ​ർ 11 മു​ത​ൽ 17 വ​രെ​യാ​ണ് യു​വ​ദ​സ​റ. മ​ഹാ​രാ​ജാ​സ് കോ​ള​ജ് മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന യു​വ​ദ​സ​റ​യി​ൽ ഇ​ത്ത​വ​ണ വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ളു​ണ്ടാ​കും. ഒ​ക്ടോ​ബ​ർ 14ന് ​ഗ​ജ​സ​വാ​രി​യു​ടെ റി​ഹേ​ഴ്സ​ൽ ന​ട​ക്കും. വി​ജ​യ​ദ​ശ​മി ദി​ന​മാ​യ 19ന് ​ദ​സ​റ ഘോ​ഷ​യാ​ത്ര​യ്ക്കൊ​പ്പ​മാ​ണ് ഗ​ജ​സ​വാ​രി ന​ട​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം ബ​ന്നി​മ​ണ്ഡ​പ് മൈ​താ​ന​ത്ത് ടോ​ർ​ച്ച്ലൈ​റ്റ് പ​രേ​ഡും ന​ട​ക്കും.