ബർലിനിൽ ഗാന്ധി ജയന്തി ആഘോഷിച്ചു
Friday, October 5, 2018 3:39 PM IST
ബർലിൻ: മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനം ഒക്ടോബർ 02 ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബർലിനിലെ പ്രസിദ്ധമായ നിക്കോളായി പള്ളിയുടെ പരിസരത്ത് ജർമനിയെ രണ്ടായി തിരിച്ചിരുന്ന ജർമൻ മതിലിനു സമീപമുള്ള കെട്ടിടത്തിൽ ഗാന്ധിജയുടെ പടം വീഡിയോയിൽ പ്രദർശിപ്പിച്ചത് ജർമൻകാരിൽ കൂടുതൽ കൗതുകമുണർത്തി.

ജർമൻ ഏകീകരണത്തിന്‍റെ സ്മാരക മതിലിൽ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി രക്തചൊരിച്ചിൽ ഇല്ലാതെ സമരം നടത്തിയ സേനാനിക്ക് ബർലിൻ ജനത ആദരാജ്ഞലി അർപ്പിച്ചു.

റിപ്പോർട്ട്: ജോർജ് ജോണ്‍