മാഞ്ചസ്റ്റർ സെന്‍റ് മേരീസ് ക്നാനായ മിഷനിൽ കന്യാമറിയത്തിന്‍റെ തിരുനാൾ ആറിന്
Friday, October 5, 2018 4:37 PM IST
മാഞ്ചസ്റ്റർ: യുകെയിലെ പ്രഥമ ക്നാനായ മിഷനായ മാഞ്ചസ്റ്റർ സെന്‍റ് മേരീസ് ക്നാനായ മിഷനിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാൾ ഒക്ടോബർ ആറിന് (ശനി) വിഥിൻഷോയിലെ സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ രാവിലെ 10 ന് പ്രസുദേന്തി വാഴ്ചയോടെ തുടക്കമാകും.

വർഷങ്ങളായി ഇടവകയിൽ നടന്നുവരുന്ന തിരുനാളിൽ നിന്നും വിത്യസ്തമായി ഈ വർഷം ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന തിരുനാൾ റാസയിൽ ഷ്രൂസ്ബറി രൂപതാ സീറോ മലബാർ ചാപ്ലയിൻ ഫാ.ജോസ് അഞ്ചാനിക്കൽ, വിഥിൻഷോ സെന്‍റ് ആന്‍റണീസ് വികാരി ഫാ.നിക്ക് കേൻ, ഫാ.സജി തോട്ടത്തിൽ, ഫാ.ബേബി കട്ടിയാങ്കൽ, ഫാ.ഫിലിപ്പ്, ഫാ.ജോസ് തേക്കിനിക്കുന്നേൽ, ഫാ.ജസ്റ്റിൻ കാരക്കാട്ട്, ഫാ.ഷൻജു കൊച്ചു പറമ്പിൽ ഉൾപ്പെടെ നിരവധി വൈദികർ സഹകാർമികരാകും.

റോയ് മാത്യുവിന്‍റേയും ജോസ് പടപുരയ്ക്കലിന്‍റേയും നേതൃത്വത്തിലുള്ള ഗായക സംഘം ദിവ്യബലിയിൽ ഗാനങ്ങൾ ആലപിക്കും. തിരുനാൾ കുർബാനക്കുശേഷം പ്രദക്ഷിണവും ഉണ്ടായിരിക്കും. തിരുനാൾ ദിവസം കഴുന്ന് എടുക്കുന്നതിനും, അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. പാച്ചോർ നേർച്ചയോട് കൂടി തിരുനാളാഘോഷങ്ങൾ സമാപിക്കും.

തിരുനാൾ കമ്മിറ്റി ജനറൾ കൺവീനർ റെജി മടത്തിലേട്ടിന്‍റേയും ട്രസ്റ്റിമാരായ ജോസ് അത്തിമറ്റം, ജോസ് കുന്നശേരി, പുന്നൂസ് കുട്ടി ചാക്കോ എന്നിവരുടേയും നേതൃത്വത്തിൽ തിരുനാളിന്‍റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

ദേവാലയത്തിന്‍റെ വിലാസം: ST. ANTONYS CHURCH, DUNKERY ROAD, PORTWAY, WYTHENSHAWE, MANCHESTER, M22 0WR.

റിപ്പോർട്ട് അലക്സ് വർഗീസ്