നജഫ്‌ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ കന്നി ആയില്യ പൂജ
Friday, October 5, 2018 7:18 PM IST
ന്യൂഡൽഹി: നജഫ്‌ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഒക്ടോബർ അഞ്ചിന് കന്നി ആയില്യ പൂജ നടന്നു. രാവിലെ 5.30-ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമം, ദൈനംദിന പൂജകൾ, വിശേഷാൽ പൂജകൾ എന്നിവ ഉണ്ടായിരുന്നു.

ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര നട അടച്ചതിനുശേഷമായിരുന്നു ആയില്യപൂജ. ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് പൂജ സമാപിച്ചത്. പൂജയിൽ പങ്കെടുക്കുന്നതിനും ദേവീ ദർശനത്തിനുമായി നൂറുക്കണക്കിന് ഭക്തജനങ്ങൾ എത്തിയിരുന്നു.

റിപ്പോർട്ട്: പി.എൻ. ഷാജി