പാലം ഇൻഫന്‍റ് ജീസസ് ഫൊറോന പള്ളിയുടെ പുനഃപ്രതിഷ്ഠാകർമം ഏഴിന്
Friday, October 5, 2018 8:08 PM IST
ന്യൂഡൽഹി: പാലം ഇൻഫന്‍റ് ജീസസ് ഫൊറോന പള്ളിയുടെ പുതുക്കി പണിത അൾത്താരയുടെയും പള്ളി എക്സ്റ്റൻഷന്‍റേയും വെഞ്ചരിപ്പു കർമവും ഒക്ടോബർ ഏഴിന് (ഞായർ) നടക്കും. രാവിലെ 10ന് നടക്കുന്ന ശുശ്രൂഷകൾക്ക് ഫരീദാബാദ് രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര കാർമികത്വം വഹിക്കും. തുടർന്നു വിശുദ്ധ കുർബാനയും സ്നേഹവിരുന്നും നടക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്