റോമിൽ ഗാന്ധിജയന്തി ആഘോഷിച്ചു
Friday, October 5, 2018 8:20 PM IST
റോം: ഇന്ത്യയുടെ രാഷ്ട്രപിതാവ് മാഹാത്മ ഗാന്ധിയുടെ 150-ാം ജന്മദിനം ഇറ്റലിയിലെ റോമിൽ ആഘോഷിച്ചു. ഒക്ടോബർ രണ്ടിന് റോമിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ റോം മേയറുടെ ആസ്ഥാനമായ കാംന്പിഡോളിയോയിലാണ് ആഘോഷം അരങ്ങേറിയത്.

ഗാന്ധി പാർക്കിൽ നേതാക്കൾ പുഷ്പങ്ങൾ അർപ്പിച്ചു. ഇന്ത്യൻ എക്സ്ക്ലൂസീവ് എംഡി ജോസ്വി ഫിലിപ്പിന്‍റെ നേതൃത്വത്തിൽ ഗാന്ധിജിയായി വിൻസന്‍റ് ചക്കാലമറ്റത്തിൽ വേഷമിട്ടു. 30 വർഷമായി റോമിൽ താമസിക്കുന്ന യോഗാധ്യപകനാണ് വിൻസന്‍റ് ചക്കാലമറ്റം. ആഘോഷത്തിലും പരിപാടിയിലും പങ്കെടുത്തവർക്ക് അംബാസഡർ റീണത് സന്ധു നന്ദി പറഞ്ഞു.

ഇന്ത്യൻ അംബാസഡർ റീണത് സന്ധു പരിപാടികൾ ഏകോപിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, റോം മേയർ വിർജിനിയ റഗി, രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ ആഘോഷങ്ങളിൽ പങ്കെടുത്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ