ജർമനിയിൽ ട്രെയിൻ യാത്രാ നിരക്ക് വർധിപ്പിക്കുന്നു
Friday, October 5, 2018 8:25 PM IST
ബർലിൻ: ട്രെയിൻ യാത്രാ നിരക്ക് വർധിപ്പിക്കാൻ ജർമൻ റെയിൽവേ തീരുമാനിച്ചു. ഇതിനൊപ്പം റൂട്ടുകൾ വർധിപ്പിക്കുകും ചെയ്യും. രണ്ടു തീരുമാനങ്ങളും അടുത്ത വർഷം നടപ്പാകും.

ഫസ്റ്റ് ക്ലാസിലും സെക്കൻഡ് ക്ലാസിലും ശരാശരി 1.9 ശതമാനം നിരക്ക് വർധനയാണ് നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ എട്ടിനു മുന്പ് ബുക്ക് ചെയ്യുന്നവർക്ക് പഴയ നിരക്കിൽ തന്നെ യാത്ര ചെയ്യാം.

എന്നാൽ, ഈ നിരക്ക് വർധനവ് പോലും രാജ്യത്തെ നാണ്യപെരുപ്പ നിരക്കായ 2.3 ശതമാനത്തിനു വളരെ താഴെയാണെന്ന് അധികൃതർ ചൂണ്ടിട്ടുന്നു.

സീറ്റ് റിസർവേഷൻ, ബാൻകാർഡ് 25, ബാൻകാർഡ് 50 ഡിസ്കൗണ്ടുകൾ എന്നിവയുടെ നിരക്ക് വർധിക്കില്ല. അതേസമയം, ട്രെയിനിൽ കയറിയ ശേഷം ടിക്കറ്റെടുക്കുന്നതിനുള്ള അധിക ഫീസ് 12.50 യൂറോയിൽ നിന്ന് 19 യൂറോയാക്കും.

കൂടുതൽ റൂട്ടുകളിൽ സർവീസ് നടത്തുന്നതിനും നിലവിലുള്ള സേവനം മെച്ചപ്പെടുത്തുന്നതിനുമാണ് നിരക്ക് വർധന ഉപയോഗിക്കുന്നതെന്ന് അധികൃതരുടെ വിശദീകരണം. ബർലിൻ മ്യൂണിക്ക് ഐസിഇ റൂട്ടിൽ ബുള്ളറ്റ് ട്രെയിനുകൾ മൂന്നിൽനിന്ന് അഞ്ചാക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ