കൽക്കാജി ഓർത്തഡോക്സ് ഇടവകയിൽ കൺവൻഷൻ
Friday, October 5, 2018 9:04 PM IST
ന്യൂഡൽഹി: സരിത വിഹാർ സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവക കൽക്കാജി സെന്‍റ് തോമസ് പ്രാർഥന യോഗത്തിന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നാല്പത്തൊന്നാമത് കൽക്കാജി ഓർത്തഡോക്സ് കൺവൻഷന് തുടക്കം കുറിച്ചു.

ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദെമത്രിയോസ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ആധുനിക ലോകം ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ദൈവവചനത്തിൽ അധിഷ്ടിതമായ ജീവിതം നയിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

ഡൽഹി ഭദ്രാസന സെക്രട്ടറി ഫാ. സജി യോഹന്നാൻ, ഇടവക സെക്രട്ടറി സാബു തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സിബിഎസ് ഇ പരീക്ഷയിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ ജോമോൾ ജോൺസൻ, ഷാരോൺ വിൽസൻ എന്നിവർക്ക് ടിവി ജോസഫ് മെമ്മോറിയൽ കാഷ് അവാർഡ് ചടങ്ങിൽ മെത്രാപോലീത്ത സമ്മാനിച്ചു. സെന്‍റ് തോമസ് ഗായകസംഘം ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഫാ. ജോൺ ടി. വർഗീസ് വചന ശുശ്രൂഷ നിർവഹിച്ചു. കൺവൻഷൻ ഞായറാഴ്ച സമാപിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്