ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം വാർഷികാഘോഷം 9 ന്
Monday, October 8, 2018 11:16 PM IST
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിതമായതിന്‍റേയും പ്രഥമ മെത്രാനായി മാർ ജോസഫ് സ്രാമ്പിക്കൽ അഭിഷിക്തനായതിന്‍റേയും രണ്ടാം വാർഷികം ഒക്ടോബർ 9നു (ചൊവ്വ) പ്രസ്റ്റൺ സെന്‍റ് അൽഫോൻസ കത്തീഡ്രലിൽ നടക്കും.

രാവിലെ 11നു നടക്കുന്ന ദിവ്യബലിക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കും. രൂപതയിലെ വൈദികർ സഹകാർമികരായും ഓരോ വിശുദ്ധ കുർബാന സെന്‍ററുകളിൽ നിന്നുള്ളവർ പ്രതിനിധികളായും ദിവ്യബലിയിൽ പങ്കുചേരും. ഉച്ചകഴിഞ്ഞു നടക്കുന്ന വൈദികരുടെയും അൽമായ പ്രതിനിധികളുടെയും സംയുക്ത സമ്മേളനത്തിൽ മാർ ജോസഫ് സ്രാന്പിക്കൽ അധ്യക്ഷത വഹിക്കും.

2016 ഒക്ടോബർ 9ന് ഔദ്യോഗികമായി ആരംഭിച്ച ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഇംഗ്ലണ്ട്, സ്കോട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. രൂപതയ്ക്കു ശക്തമായ നേതൃത്വം നൽകുന്ന മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ മികവും ദീർഘവീക്ഷണങ്ങളും രൂപതയുടെ മുതൽക്കൂട്ടാണ്. വരാനിരിക്കുന്ന രണ്ടാം അഭിഷേകാഗ്നി ബൈബിൾ കൺവൻഷനും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബൈബിൾ കലോത്സവ മത്സരങ്ങളും സഭാംഗങ്ങളെ സുവിശേഷ ചൈതന്യത്തിൽ നിറയ്ക്കുന്നവയാണ്.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്