ജർമൻ പാർലമെന്‍റിന്‍റെ വാർഷിക ചെലവ് 1000 മില്യൺ യൂറോ
Tuesday, October 9, 2018 8:08 PM IST
ബർലിൻ∙ ജർമൻ പാർലമെന്‍റിന്‍റെ ഒരു വർഷത്തെ ചെലവ് ആയിരം മില്യൺ യൂറോ ആണെന്നു ജർമൻ ഓഡിറ്റർ ജനറൽ ഓഫിസ് വ്യക്തമാക്കി. ഈ വാർഷിക ചെലവ് കഴിഞ്ഞ വർഷം 2017 നേക്കാൾ 100 മില്യൺ കൂടുതലാണ്. ഇതിൽ 137 മില്യൺ കെട്ടിടങ്ങളുടെ വാടക, മെയിന്‍റനൻസ് എന്നിവയും 112 മില്യൺ പാർലമെന്‍റ് അംഗങ്ങളുടെ ശമ്പളം, അലവൻസുകൾ എന്നിവയുമാണ്.

ഇപ്പോൾ 709 അംഗങ്ങളാണ് പാർലമെന്‍റിൽ ഉള്ളത്. ഈ പാർലമെന്‍റ് അംഗങ്ങൾക്ക് വേണ്ടി ഒരു സാധാരണ ജർമൻകാരൻ പ്രതിമാസം 9.500 യൂറോ പ്രതിമാസം ചെലവഴിക്കുന്നു.ജർമൻ പാർലമെന്‍റ് അംഗങ്ങൾക്ക് വേണ്ടി പ്രതിമാസം ചെലവഴിക്കുന്ന 9.500 യൂറോ മറ്റു യൂറോപ്യൻ രാജ്യങ്ങളിനേക്കാൾ 60 ശതമാനം കൂടുതലാണെന്നതാണ് ശ്രദ്ധേയം.

റിപ്പോർട്ട്: ജോർജ് ജോൺ