അഭിഷേകാഗ്നിയുടെ നിറവിലേക്ക് വീണ്ടും മാഞ്ചസ്റ്റർ, നവംബർ 3 ന്‍റെ കൺവൻഷനായി മാസ് സെന്‍ററുകൾ കേന്ദ്രീകരിച്ച്‌ വൻ ഒരുക്കങ്ങൾ .
Wednesday, October 10, 2018 8:03 PM IST
മാഞ്ചസ്റ്റർ: ലോക സുവിശേഷവത്കരണം മലയാളികളിലൂടെ എന്ന അലിഖിത വചനത്തെ അന്വർഥമാക്കി സീറോ മലബാർ സഭയ്ക്ക് പ്രത്യേക ദൈവിക പദ്ധതിയുടെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടണിൽ സ്ഥാപിതമായ രൂപതയുടെ രണ്ടാമത് ബൈബിൾ കൺവൻഷനായി മാഞ്ചസ്റ്ററിൽ വൻ ഒരുക്കങ്ങൾ.

പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ മിനിസ്‌ട്രീസ്‌ സ്ഥാപകനുമായ ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന കൺവൻഷൻ മാഞ്ചസ്റ്റർ റീജൺ കേന്ദ്രീകരിച്ച് നവംബർ 3 ന് നടക്കും. മാർ.ജോസഫ് സ്രാമ്പിക്കൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. രൂപത വികാരി ജനറാൾ ഫാ.സജി മലയിൽപുത്തൻപുരയുടെ നേതൃത്വത്തിൽ വിവിധ മാസ്‌ സെന്‍ററുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുൾപ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിൻമാരായ ഫാ.ജോസ് അഞ്ചാനി, ഫാ. മാത്യു മുളയോലിൽ ഫാ. ബിജു കുന്നക്കാട്ട്,ഡീക്കൻ അനിൽ ലൂക്കോസ് എന്നിവർക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.

വിവിധ മാസ്‌ സെന്‍ററുകൾ കേന്ദ്രീകരിച്ച്‌ പ്രത്യേക കുരിശിന്‍റെ വഴി, ജപമാല, ദിവ്യകാരുണ്യ ആരാധനകൾ എന്നിവ നടന്നുവരുന്നു. കൺവൻഷന്‍റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാർഥന ഓരോ കുടുംബങ്ങളിലും നടക്കുന്നു.

വിലാസം: BEC ARENA , LONG BRIDGE ROAD, TRAFFORD PARK, MANCHESTER , M17 1SN.

റിപ്പോർട്ട്: ബാബു ജോസഫ്