സ്വിറ്റ്സര്‍ലന്‍ഡില്‍ സീറോ മലബാര്‍ യൂത്ത് അസോസിയേഷൻ വോളിബോള്‍ ടൂര്‍ണമെന്‍റ് 13 ന്
Saturday, October 13, 2018 3:40 PM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിൽ സീറോ മലബാര്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന വോളിബോള്‍ ടൂര്‍ണമെന്‍റിന് ഒക്ടോബര്‍ 13 ന് (ശനി) തിരി തെളിയും. 12 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്‍റ് രാവിലെ 8.30 ന് ആരംഭിച്ച് വൈകുന്നേരം ഏഴിന്അവസാനിക്കും.

സൂറിച്ചിലെ വേടന്‍സ് വില്ലിലെ ഗുട്മെന്‍ ടോസ്സെ 6 ലാണ് മത്സരങ്ങള്‍. സഭയിലെ യുവജനങ്ങള്‍ നേതൃത്വം നല്‍കുന്ന ആദ്യ വോളിബോള്‍ ടൂര്‍ണമെന്‍റാണിത്. 96 കളിക്കാര്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

അലീന മൂഞ്ഞേലി, അഞ്ജു മ്ലാവില്‍, നയന അരീക്കല്‍, നീന കുര്യന്‍, നീതു തോട്ടുംകര, ഷിനോ വലിയവീട്ടില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന മത്സരങ്ങളുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സീറോ മലബാര്‍ സഭാ കോഓർഡിനേറ്റര്‍ ഫാ തോമസ്‌ പ്ലാപ്പള്ളി അറിയിച്ചു .

റിപ്പോർട്ട്: ഷിജി ചീരംവേലില്‍