മെൽബണിൽ "രക്തദാനം മഹാദാനം' ഡിസംബർ ഒന്നിന്
Saturday, October 13, 2018 4:18 PM IST
മെൽബൺ: പ്രവാസി മലയാളി ഫെഡറേഷനും ഓസ്ട്രേലിയൻ റെഡ് ക്രോസ് സൊസൈറ്റിയും സംഘടിപ്പിക്കുന്ന "രക്തദാനം മഹാദാനം' പരിപാടി ഡിസംബർ ഒന്നിന് മെൽബണിൽ നടക്കും.

ആഗോള എയ്ഡ്സ് ദിനമായി ആചരിക്കുന്ന ഡിസംബർ ഒന്നിന് എയ്ഡ്സ് ബാധിതരോട് അനുഭാവം പ്രകടിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രവാസി മലയാളി ഫെഡറേഷൻ രക്തദാനം സംഘടിപ്പിച്ചിരിക്കുന്നത്.
‌‌
രണ്ട് സെന്‍ററുകളിൽ പരിപാടി ഫ്രാങ്ക്സ്റ്റൺ ബ്ലഡ് ഡോണർ സെന്‍ററിൽ (20 Davey Street, Frankston) ഉച്ചകഴിഞ്ഞ് 1.30 മുതലും എയർപോർട്ട് വെസ്റ്റ് ബ്ലഡ് ഡോണർ സെന്‍ററിൽ (93 Mathews Ave, Airport West) രാവിലെ 11 മുതലുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.

വിവരങ്ങൾക്ക്: അനിത ദുദാനി 0431586077, ഷാജു നടരാജ് 0413568701, അനിൽ തരകൻ 0469359863, സെബാസ്റ്റ്യൻ ജേക്കബ് 0434559402, ബാബു മണലേൽ 0413 949729, സന്തോഷ് തോമസ് 0411064457, ഷിനോയ് മഞ്ഞാങ്കൽ 0424352255.