സണ്ണി സ്മൃതിയിൽ രാഗാഞ്ജലി സാന്ദ്രമായി
Saturday, October 13, 2018 8:38 PM IST
ഡബ്ലിൻ : വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസിന്‍റെയും സണ്ണി ഇളംകുളത്ത് ഫൗണ്ടേഷന്‍റെയും ആഭിമുഖ്യത്തിൽ പാമേഴ്സ്ടൗണ്‍ സെന്‍റ് ലൊർക്കൻസ് ഹാളിൽ നടത്തിയ സണ്ണി സ്മൃതിയുണർത്തിയ രാഗാഞ്ജലി സംഗീത സാന്ദ്രമായി.

റവ.ഡോ. ജോസഫ് വെള്ളനാൽ രചിച്ച "പാതിവിരിഞ്ഞു കൊഴിഞ്ഞൊരു പൂവിന്‍റെ ’എന്നു തുടങ്ങുന്ന ഗാനം പ്രശസ്ത ഗായകൻ സാബു ജോസഫിന്‍റെ ആലാപനത്തിൽ സണ്ണിചേട്ടന്‍റെ ജാജ്ജല്യമായ ഓർമകളെ ഉണർത്തിയപ്പോൾ സദസ് ഒന്നടങ്കം മൂകമായി. അയർലൻഡിലെ പ്രശസ്ത ഗായകർ തീർത്ത മെലഡി സംഗീതം രാവേറെ നീണ്ടെങ്കിലും ഓരോ ഗാനത്തിനുമായി ഉദ്വേഗത്തോടെ ജനങ്ങൾ കാതോർത്തിരുന്നു.

രാഗാഞ്ജലിയിൽ പ്രവാസിരത്ന, കലാരത്ന പുരസ്കാരങ്ങളും സമ്മാനിച്ചു. ഏഷ്യാനെറ്റ് ടിവി യൂറോപ്പ് ഡയറക്ടറും ആനന്ദ് ടിവി ചെയർമാനും രണ്ട് പതിറ്റാണ്ടിലേറെയായി വിദേശ മലയാളികളുടെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ സദാനന്ദൻ ശ്രീകുമാറിനും (യുകെ), എന്‍റെ ഗ്രാമം ചെയർമാനും മലയാളി അസോസിയേഷൻ ഓഫ് ഓസ്ട്രേലിയ സെക്രട്ടറിയും ജീവകാരുണ്യ രംഗത്തെ സജീവസാന്നിധ്യവുമായ സജി മുണ്ടയ് ക്കലിനും വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജൺ ചെയർമാൻ ജോളി തടത്തിലിനും (ജർമനി) പ്രവാസിരത്ന പുരസ്കാരം നൽകി ആദരിച്ചു.

നാടകകൃത്തുംനടനും സംവിധായകനും ഗാന രചയിതാവുമൊക്കെയായി കലാരംഗത്തു തിളങ്ങുന്ന റവ.ഡോ.ജോസഫ് വെള്ളനാലിന് ജർമൻ പ്രൊവിൻസ് ചെയർമാനും പത്രപ്രവർത്തകനും ഗാനരചയിതാവുമായ ജോസ് കുന്പിളുവേലിൽ കലാരത്ന പുരസ്കാരം നൽകി ആദരിച്ചു.

പ്രശസ്ത നർത്തകിയും ഡബ്ലിൻ കൂന്പ് ഹോസ്പിറ്റലിലെ ലൊക്കേഷൻ കണ്‍സൾട്ടന്‍റുമായ മീന പുരുഷോത്തമന് മുൻ റ്റിഡി ജോന ടഫി കലാരത്ന പുരസ്കാരം നൽകി ആദരിച്ചു. പുരസ്കാര ജേതാക്കൾ മറുപടി പ്രസംഗത്തിൽ നന്ദി പറഞ്ഞു.

ഡബ്ല്യുഎംസി അയർലൻഡ് പ്രൊവിൻസ് ചെയർമാൻ ദീപു ശ്രീധർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച് പുരസ്ക്കാര ജേതാക്കളെ പരിചയപ്പെടുത്തി. പിആർഒ രാജു കുന്നക്കാട്ട് നന്ദി പറഞ്ഞു. ജനറൽ സെക്രട്ടറി ബിജു പള്ളിക്കര, ജയ്സണ്‍ ജോസഫ് എന്നിവർ പ്രസംഗിച്ചു

സാബു ജോസഫ്, ബിനു കെ.പി, ജോഷി കൊച്ചുപറന്പിൽ, ശ്യാം എസാദ്, മംഗള രാജേഷ്, ജാസ്മിൻ, ഷീബ ഷാറ്റ്സ്, രാധിക ബാലചന്ദ്രൻ, ബെന്നി ജോസഫ്, ലിജു ജോസഫ്, ഷിജോ പുളിക്കൽ, അജിത് കേശവൻ, ആദിൽ അൻസാർ, മിന്നു ജോർജ് പുറപ്പന്താനം, ഗ്രേസ് മരിയ ബെന്നി, കരോളിൻ അബ്രഹാം, ലെവിൻ ഷാജുമോൻ, ഗ്ലെൻ ജോർജ് ജിജോ, ഈഫ ഷിജിമോൻ, മാർട്ടിൻ പുലിക്കുന്നേൽ, ജിജോ പീടികമല, ടോം എന്നീ പ്രശസ്തരായ അയർലൻഡിലെ 22 ഗായകർ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ എക്കാലത്തേയും ഓൾഡീസ് ഹിറ്റ് ഗാനങ്ങളുടെ കലവറ തുറന്നത് സംഗീതപ്രേമികളെ ആസ്വദിപ്പിച്ചു. ബിനു കെ.പി,ഷൈബു ജോസഫ്,ജോഷി കൊച്ചുപറന്പിൽ എന്നിവർ അവതാരകരായിരുന്നു.

പിആർഒ രാജു കുന്നക്കാട്ട്, യൂറോപ്പ് റീജൺ വൈസ് പ്രസിഡന്‍റ് മാർട്ടിൻ പുലിക്കുന്നേൽ, കോർക്ക് യൂണിറ്റ് പ്രസിഡന്‍റ് ജയ്സണ്‍ ജോസഫ്, ആർട്സ് കോഓർഡിനേറ്റർ ഷൈബു കൊച്ചിൻ, യൂത്ത് കോഓർഡിനേറ്റർ ജിജോ പീടികമല,ജോർജ്കുട്ടി പുറപ്പന്താനം, ബിനോയ് കുടിയിരിക്കൽ, റോയ് പേരയിൽ,ജോണ്‍സൻ ചക്കാലക്കൽ, സുനിൽ മുണ്ടുപാല,സിറിൽ തെങ്ങുംപള്ളിൽ,സുരേഷ് സെബാസ്റ്റ്യൻ, മാത്യൂസ് ചേലക്കൽ,പ്രിൻസ് മാപ്പിളപറന്പിൽ,സാബു കുഞ്ഞച്ചൻ, ഡൊമിനിക് സാവിയോ,ജയൻ തോമസ്,സെബാസ്റ്റ്യൻ കുന്നുംപുറം തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ