കണ്ണൂരിലേക്കുള്ള കാർവാർ എക്സ്പ്രസ് വീണ്ടും ഓടിത്തുടങ്ങി
Saturday, October 13, 2018 9:01 PM IST
ബംഗളൂരു: മണ്ണിടിച്ചിലിനെത്തുടർന്ന് നിർത്തിവച്ച കാർവാർ വഴിയുള്ള ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു. മംഗളൂരു വഴി കണ്ണൂരിലേക്കും തിരിച്ചുമുള്ള സർവീസുകളും ഇതുവഴിയുള്ള യശ്വന്തപുര- കാർവാർ എക്സ്പ്രസും യശ്വന്തപുര- മംഗളൂരു എക്സ്പ്രസ് സർവീസുമാണ് പുനരാരംഭിച്ചത്.

കാർവാർ വഴിയുള്ള ബംഗളൂരു- കണ്ണൂർ എക്സ്പ്രസ് (16511/16513) ബുധനാഴ്ച വീണ്ടും ഓടിത്തുടങ്ങിയിരുന്നു. കണ്ണൂരിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിൻ (16512/16514) സർവീസ് ഇന്ന് പുനരാരംഭിക്കും.

കനത്ത മഴയെത്തുടർന്ന് സകലേശ്പുർ- സുബ്രഹ്മണ്യ റോഡ് മേഖലയിൽ മണ്ണിടിച്ചിലുണ്ടായതോടെ ഒന്നരമാസത്തോളം ഇതുവഴിയുള്ള ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു.