ഗ്ലോ​ബ​ൽ ഫാ​മി​ലി സം​ഗ​മം മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 15, 2018 10:33 PM IST
മെ​ൽ​ബ​ണ്‍: ഗ്ലോ​ബ​ൽ മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഓ​സ്ട്രേ​ലി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഗ്ലോ​ബ​ൽ ഫാ​മി​ലി സം​ഗ​മം മു​ൻ​മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ മോ​ൻ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ലോ​ബ​ൽ മ​ല​യാ​ളി കൗ​ണ്‍​സി​ൽ ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മോ​ൻ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു. ഗ്ലോ​ബ​ൽ മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഓ​ഷ്യാ​ന ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പൈ​നാ​ട​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്ലോ​ബ​ൽ മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഓ​സ്ട്രേ​ലി​യു​ടെ ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് റെ​ജി പാ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മെ​ൽ​ബ​ണി​ൽ വ​ച്ചു ന​ട​ത്താ​ൻ പോ​കു​ന്ന ഗ്ലോ​ബ​ൽ മീ​റ്റ് 2019 ന്‍റെ ക​ര​ട് രേ​ഖ സ്റ്റീ​ഫ​ൻ ഓ​ക്കാ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

മെ​ൽ​ബ​ണി​ലെ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ ജോ​ഷ്വാ മാ​ത്യു, അ​നി​ൽ പു​ല്ല​ക്കാ​ട്ട്, ത​ന്പി ചെ​മ്മ​നം, അ​ജി ചാ​ണ്ടി, ഡേ​വി​സ് പാ​ല എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഗ്ലോ​ബ​ൽ മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഓ​സ്ട്രേ​ലി​യ ക​മ്മി​റ്റി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജ​ൻ ജോ​ർ​ജ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ല​ക്സ് കു​ന്ന​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. സ്നേ​ഹ​വി​രു​ന്നോ​ടെ ഗ്ലോ​ബ​ൽ ഫാ​മി​ലി സം​ഗ​മ​ത്തി​നു സ​മാ​പ​ന​മാ​യി.

റി​പ്പോ​ർ​ട്ട്: റെ​ജി പാ​റ​യ്ക്ക​ൽ