ഒ​ഐ​സി​സി ഇ​റ്റ​ലി​യു​ടെ ര​ണ്ടാം വാ​ർ​ഷി​കം കെ.​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 15, 2018 11:22 PM IST
റോം: ​ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി തു​ഗ്ല​ക്ക് ഭ​ര​ണം ന​ട​ത്തു​ന്ന മോ​ദി സ​ർ​ക്കാ​രി​നെ നേ​രി​ടാ​ൻ അം​ഗ​ങ്ങ​ൾ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ഐ​സി​സി ഇ​റ്റ​ലി​യു​ടെ ര​ണ്ടാം വാ​ർ​ഷി​കം പി​സാ​ന​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​യ്ക്കു​ക​യാ​യി​രു​ന്നു കെ.​മു​ര​ളീ​ധ​ര​ൻ.

ഒ​ക്ടോ​ബ​ർ 14 ന് ​രാ​വി​ലെ പ​തി​നൊ​ന്നി​ന് ഇ​റ്റ​ലി​യി​ലെ വി​യ ഡെ​ല്ല പി​യാ​ന​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഒ​ഐ​സി​സി ഇ​റ്റ​ലി​യു​ടെ പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ തോ​മ​സ് കു​ഴി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​യി​ൻ ജോ​സ​ഫി​ന്‍റ പ്രാ​ർ​ത്ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ബി ചെ​റി​യാ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ​ഫ് വ​ലി​യ​പ​റ​ന്പി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

സെ​ക്ര​ട്ട​റി അ​നി​ല ബി, ​ബെ​ർ​ജി ഫെ​ർ​ണാ​ണ്സ്(​കോ​ഓ​ർ​ഡി​നേ​റ്റ​ർ ഒ​ഐ​സി​സി ഇ​റ്റ​ലി), സാ​റ്റി​ൻ വ​ർ​ഗീ​സ്(​ക​മ്മ​റ്റി​യം​ഗം) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. മി​ഷേ​ൽ ജി​മ്മി നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റാ​ർ ജോ​ബി​ൻ കൂ​ട്ടു​ങ്ങ​ൽ ന​ന്ദി പ​റ​ഞ്ഞു. ദേ​ശീ​യ​ഗാ​ന​ത്തെ തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ