'നൃത്താഞ്ജലി & കലോത്സവം 2018' ന്‍റെ പ്രസംഗം, ചെറുകഥാ മത്സരവിഷയങ്ങള്‍ പ്രഖ്യാപിച്ചു
Monday, October 15, 2018 11:28 PM IST
ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍, അയര്‍ലന്‍ഡ് പ്രോവിന്‍സിന്‍റെ 'നൃത്താഞ്ജലി & കലോത്സവം 2018' ന്‍റെ ഭാഗമായി നടത്തുന്ന പ്രസംഗം, ചെറുകഥാ മത്സരങ്ങളുടെ വിഷയങ്ങള്‍ പ്രഖ്യാപിച്ചു.

Elocution -Junior -Topic: 'Recycle , Reuse'
ജൂനിയര്‍ പ്രസംഗം മലയാളം- വിഷയം: 'പുനചംക്രമണം, പുനരുപയോഗം'

Elocution -Senior -Topic: 'If I was the Prime minister of Ireland'
സീനിയര്‍ പ്രസംഗം മലയാളം- വിഷയം: 'ഞാന്‍ അയര്‍ലന്‍ഡിലെ പ്രധാനമന്ത്രി ആണെങ്കില്‍'

മലയാളം ചെറുകഥാ രചന സീനിയര്‍- വിഷയം: 'യാത്ര'

ഡബ്ല്യുഎംസിയുടെ 'നൃത്താഞ്ജലി & കലോത്സവം 2018' ന്‍റെ വെബ്‌സൈറ്റില്‍ കൂടി ഒക്ടോബര്‍ 20 വരെ മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈനായി മാത്രമേ രജിസ്‌ട്രേഷന്‍ സ്വീകരിക്കുകയുള്ളൂ. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡുപയോഗിച്ചു രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കാവുന്നതാണ്.

http://www.nrithanjali.com

കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ 2010 മുതല്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന ഈ കലാമേള നവംബര്‍ 2, 3 (വെള്ളി, ശനി) തീയതികളില്‍ ഗ്രിഫിത്ത് അവന്യുവിലുള്ള 'Scoil Mhuire National Boys School' വേദിയില്‍ അരങ്ങേറും.


റിപ്പോര്‍ട്ട്: ജെയ്‌സണ്‍ ജോസഫ്