ജ​ർ​മ​നി​യി​ൽ ചെ​റു​വി​മാ​നം ഇ​ടി​ച്ചി​റ​ങ്ങി; മൂ​ന്നു പേ​ർ മ​രി​ച്ചു
Monday, October 15, 2018 11:30 PM IST
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ചെ​റു​വി​മാ​നം കാ​ഴ്ച​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി മൂ​ന്നു പേ​ർ മ​രി​ച്ചു. ര​ണ്ടു മു​തി​ർ​ന്ന​വ​രും ഒ​രു കു​ട്ടി​യു​മാ​ണ് സെ​സ്ന വി​മാ​നം കാ​ര​ണ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. സ​മു​ദ്ര നി​ര​പ്പി​ൽ നി​ന്ന് 950 അ​ടി ഉ​യ​ര​ത്തി​ലു​ള്ള വാ​സെ​ർ​കൂ​പ്പെ പീ​ഠ​ഭൂ​മി​യി​ലാ​യി​രു​ന്നു സം​ഭ​വം. മ​ധ്യ​ജ​ർ​മ​ൻ സ്റ്റേ​റ്റാ​യ ഹെ​സെ​യി​ലാ​ണി​ത്.

റ​ണ്‍​വേ​യി​ൽ ഇ​റ​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ന്നു എ​ന്നു വ്യ​ക്ത​മാ​യ പൈ​ല​റ്റ് വീ​ണ്ടും വി​മാ​നം ഉ​യ​ർ​ത്താ​ൻ ശ്ര​മി​ച്ചു. ഇ​തു സാ​ധി​ക്കാ​തെ ക​ണ്ടു നി​ന്ന​വ​ർ​ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ്. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യി​രു​ന്നി​ല്ല. എ​ട്ടു പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. പൈ​ല​റ്റി​നു പ​രു​ക്കൊ​ന്നു​മി​ല്ല.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ