കൊ​ളോ​ണി​നെ ന​ടു​ക്കി ബ​ന്ദി നാ​ട​കം
Monday, October 15, 2018 11:54 PM IST
കൊ​ളോ​ണ്‍: കൊ​ളോ​ണ്‍ ന​ഗ​ര​ത്തി​ലെ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ങ്ക​ള​യാ​ഴ്ച ഉ​ച്ച​യോ​ടെ അ​ര​ങ്ങേ​റി​യ ബ​ന്ദി നാ​ട​കം അ​വ​സാ​നി​ച്ചു.

അ​റു​പ​തു​കാ​ര​നാ​യ തോ​ക്കു​ധാ​രി സ്റ്റേ​ഷ​നു​ള്ളി​ലു​ള്ള മ​ൽ ഡൊ​ണാ​ൾ​ഡ് റ​സ്റ്റ​റ​ന്‍റി​ൽ നി​ന്നും ഒ​രു സ്ത്രീ​യെ ബ​ന്ദി​യാ​ക്കി അ​ടു​ത്തു​ള്ള മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ ക​യ​റി​യ​താ​ണ് നാ​ട​ക​ത്തിെ​ന്‍റെ തു​ട​ക്കം. ഉ​ട​ൻ ത​ന്നെ സാ​യു​ധ പോ​ലീ​സ് മെ​ഡി​ക്ക​ൽ സ്റ്റോ​ർ വ​ള​യു​ക​യും യാ​ത്ര​ക്കാ​രെ സ്റ്റേ​ഷ​നി​ൽ നി​ന്നും ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തു. സ്റ്റേ​ഷ​ൻ മു​ക​ളി​ൽ പോ​ലീ​സ് ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ നി​രീ​ക്ഷ​ണ​വ​ല​യ​ത്തി​ലാ​യി​രു​ന്നു. ഏ​താ​ണ്ട് ര​ണ്ടു മ​ണി​ക്കൂ​ർ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​ലൂ​ടെ പോ​ലീ​സ് അ​ക്ര​മി​യെ കീ​ഴ്പ്പെ​ടു​ത്തി​യ​ത് വാ​ത​ക ബോം​ബ് പ്ര​യോ​ഗ​ത്തി​ലൂ​ടെ​ വെ​ടി​വ​ച്ചു വീ​ഴ്ത്തിയാണ്.

സം​ഭ​വ​ത്തി​ൽ വെ​ടി​യേ​റ്റ അ​ക്ര​മി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഒ​രു സ്ത്രീ​ക്ക് നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മി​യു​ടെ ല​ക്ഷ്യ​വും കൂ​ടു​ത​ൽ വി​വ​ര​വും പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.നി​ർ​ത്തി​വ​ച്ചി​രു​ന്ന സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം വീ​ണ്ടും സാ​ധാ​ര​ണ നി​ല​യി​യി​ലാ​യി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ