ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വീ​ഡി​യോ രൂ​പ​ത്തി​ൽ
Tuesday, October 16, 2018 5:33 PM IST
പ്ര​സ്റ്റ​ണ്‍: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു രൂ​പ​ത​യു​ടെ ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വീ​ഡി​യോ രൂ​പ​ത്തി​ൽ പു​റ​ത്തി​റ​ക്കി. 2016ൽ ​രൂ​പ​ത പ്ര​ഖ്യാ​പി​ച്ച അ​ന്ന് മു​ത​ൽ, രൂ​പ​ത​യു​ടെ സ്ഥാ​പ​ന​ത്തി​ന്‍റെ​യും മെ​ത്രാ​ഭി​ഷേ​ക ശു​ശ്രൂ​ഷ​ക​ൾ, രൂ​പ​ത​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ വി​വി​ധ ശു​ശ്രൂ​ഷ​ക​ൾ, ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ, ബൈ​ബി​ൾ ക​ലോ​ത്സ​വം, തീ​ർ​ഥാ​ട​ന​ങ്ങ​ൾ, അ​ജ​പാ​ല​ന സ​ന്ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലാ​യി ന​ട​ന്ന എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യു​ള്ള വീ​ഡി​യോ ഡോ​ക്യൂ​മെ​ന്‍റ​റി ത​യാ​റാ​ക്കി​യ​ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ലാ​ണ്.

പ​തി​മൂ​ന്നു​കാ​ര​നാ​യ സി​റി​യ​ക് ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ലാ​ണ് ഇ​രു​പ​ത് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യു​ടെ എ​ഡി​റ്റിം​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള ജോ​ലി​ക​ൾ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ ഒ​ൻ​പ​തി​ന് പ്ര​സ്റ്റ​ണി​ൽ ന​ട​ന്ന ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന വൈ​ദി​ക​രു​ടെ​യും അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ളു​ടെ​യും സ​മ്മേ​ള​ന​ത്തി​ൽ വീ​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.
.
https://www.youtube.com/watch?v=mbLIIgtHaCk&t=134s

റി​പ്പോ​ർ​ട്ട്: ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്