ബ​വേ​റി​യ​ൻ ’ദു​ര​ന്തം’: ജ​ർ​മ​ൻ സ​ർ​ക്കാ​രി​ൽ പോ​സ്റ്റ്മോ​ർ​ട്ടം
Tuesday, October 16, 2018 11:43 PM IST
ബ​ർ​ലി​ൻ: ബ​വേ​റി​യ​ൻ സ്റ്റേ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ സി​എ​സ്യു നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യ​വും വ​ല​തു​പ​ക്ഷ തീ​വ്ര​വാ​ദി​ക​ളാ​യ എ​എ​ഫ്ഡി ന​ട​ത്തി​യ മു​ന്നേ​റ്റ​വും ജ​ർ​മ​ൻ സ​ർ​ക്കാ​രി​ന്‍റെ നി​ല​നി​ൽ​പ്പി​നെ ത​ന്നെ വെ​ല്ലു​വി​ളി​ക്കു​ന്നു.

ഭ​ര​ണ​സ​ഖ്യ​ത്തി​ലെ പ്ര​ധാ​ന ക​ക്ഷി​ക​ളി​ലൊ​ന്നാ​യ സി​എ​സ്യു​വി​ന്‍റെ വോ​ട്ട് വി​ഹി​ത​ത്തി​ൽ പ​ത്തു ശ​ത​മാ​നം കു​റ​വാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 1957 മു​ത​ൽ സ്റ്റേ​റ്റ് ഭ​രി​ക്കു​ന്ന​ത് സി​എ​സ്യു​വാ​ണ്. ഏ​ക​ദേ​ശം ഒ​റ്റ​യ്ക്ക് ഭ​രി​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷ​ത്തി​ൽ നി​ന്നാ​ണ് 37 ശ​ത​മാ​ന​ത്തി​ലേ​ക്ക് അ​വ​രു​ടെ വോ​ട്ട് വി​ഹി​തം താ​ഴ്ന്നി​രി​ക്കു​ന്ന​ത്.

മു​ന്ന​ണി സ​ർ​ക്കാ​രി​ലെ മ​റ്റൊ​രു ക​ക്ഷി​യാ​യ എ​സ്പി​ഡി​യു​ടെ വോ​ട്ട് വി​ഹി​തം പ​ത്തു ശ​ത​മാ​ന​ത്തി​ലും താ​ഴേ​ക്കു പോ​യി. ഇ​തോ​ടെ അ​വ​ർ​ക്ക് സ്റ്റേ​റ്റ് പാ​ർ​ല​മെ​ന്‍റി​ൽ പ്രാ​തി​നി​ധ്യം പോ​ലും ന​ഷ്ട​പ്പെ​ട്ടു ക​ഴി​ഞ്ഞു.

പ​തി​നെ​ട്ടു ശ​ത​മാ​നം വോ​ട്ടു​മാ​യി ഗ്രീ​ൻ പാ​ർ​ട്ടി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. തീ​വ്ര വ​ല​തു​പ​ക്ഷ​ക്കാ​രാ​യ എ​എ​ഫ്ഡി പ​ത്തു ശ​ത​മാ​ന​വു​മാ​യി ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ബ​വേ​റി​യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ഇ​ടം നേ​ടു​ക​യും ചെ​യ്തു.

മെ​ർ​ക്ക​ലും ആ​ഭ്യ​ന്ത​ര മ​ന്ത്രി ഹോ​ഴ്സ്റ്റ് സീ​ഹോ​ഫ​റും ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന അ​ഭി​പ്രാ വ്യ​ത്യാ​സ​വും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ സ്വാ​ധീ​നി​ച്ചു എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കു​ടി​യേ​റ്റ ന​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​രു​നേ​താ​ക്ക​ളും പ​ല​പ്പോ​ഴും പ​ര​സ്യ​മാ​യി ഏ​റ്റു​മു​ട്ടി​യി​ട്ടു​ള്ള​തു​മാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ