റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക മൂ​ന്നാ​മ​ത്
Wednesday, October 17, 2018 10:31 PM IST
ബം​ഗ​ളൂ​രു: രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ടം ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ സം​സ്ഥാ​നം ക​ർ​ണാ​ട​ക​യെ​ന്ന് റി​പ്പോ​ർ​ട്ട്. കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത വ​കു​പ്പാ​ണ് പു​തി​യ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. മു​ൻ​വ​ർ​ഷ​വും സം​സ്ഥാ​നം ഇ​തേ സ്ഥാ​ന​ത്താ​യി​രു​ന്നു. 42,542 അ​പ​ക​ട​ങ്ങ​ളാ​ണ് 2017ൽ ​റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2016ൽ ​ഇ​ത് 44,403 ആ​യി​രു​ന്നു. മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 1861 അ​പ​ക​ട​ങ്ങ​ൾ കു​റ​വു​ണ്ടാ​യെ​ങ്കി​ലും മൂ​ന്നാം സ്ഥാ​ന​ത്തു ത​ന്നെ​യാ​ണ് ക​ർ​ണാ​ട​ക. ഈ​വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​രു​ന്പോ​ൾ അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം വീ​ണ്ടും കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സ​ർ​ക്കാ​ർ.

സം​സ്ഥാ​ന​ത്തെ 37,984 അ​പ​ക​ട​ങ്ങ​ളു​ടെ​യും കാ​ര​ണം അ​മി​ത​വേ​ഗ​മാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. തെ​റ്റാ​യ ദി​ശ​യി​ൽ വാ​ഹ​ന​മോ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് 1422 അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​യി. 169 അ​പ​ക​ട​ങ്ങ​ൾ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു​ണ്ടാ​യ​ത്.

ഗ​താ​ഗ​ത നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തും ഗ​താ​ഗ​ത ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​യി ന​ട​ത്തു​ന്ന​തു​മാ​ണ് അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യ്ക്കാ​ൻ സ​ഹാ​യ​ക​മാ​യ​ത്. തു​ട​ർ​ന്നും ഈ ​ന​ട​പ​ടി​ക​ൾ തു​ട​രാ​നാ​ണ് ഗ​താ​ഗ​ത വ​കു​പ്പി​ൻ​റെ തീ​രു​മാ​നം. ഇ​തി​ൻ​റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സി​ഗ്ന​ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കൂ​ടാ​തെ സ്ഥി​ര​മാ​യി അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.