ഇ​ന്ത്യ​ൻ ഗുഡ്‌വില്‍ ഡെ​ലി​ഗേ​ഷ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ടീ​മി​നൊ​പ്പം കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി റോ​മി​ൽ
Wednesday, October 17, 2018 11:06 PM IST
റോം: ​കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​നി​ധി​ക​ൾ ഇ​റ്റ​ലി​യി​ലേ​യ്ക്ക് ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ ഗുഡ്‌വില്‍ ഡെ​ലി​ഗേ​ഷ​ൻ ടീ​മി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്ത​ത്തി​ൽ നി​ന്നു​ള്ള പാ​ർ​ല​മെ​ന്‍റ് അം​ഗം കെ.​സി വേ​ണു​ഗോ​പാ​ൽ റോ​മി​ലെ​ത്തി. തി​ര​ക്കി​നി​ട​യി​ലും അ​ദ്ദേ​ഹം മാ​ർ​പാ​പ്പ​യെ കാ​ണാ​നും റോ​മി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കാ​ണാ​നും സ​മ​യം ക​ണ്ടെ​ത്തി.

2019ൽ ​ന​ട​ക്കാ​ൻ പോ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​വാ​സി​ക​ൾ​ക്കും വോ​ട്ട​വ​കാ​ശം ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​ണ്ടെ​ങ്കി​ലും, രാ​ജ്യ​സ​ഭാ അ​തി​നെ പാ​സാ​ക്കി നി​യ​മ​മാ​യി വ​രാ​നു​ണ്ടെ​ന്നും, ഈ ​കാ​ര്യ​ത്തി​ലു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ​മീ​പ​നം വ്യ​ക്ത​മാ​യി​ട്ടു പു​റ​ത്ത് വ​ന്നി​ട്ടി​ല്ലെ​ന്ന് പ്ര​വാ​സി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭാ​ര​ത​ത്തി​ലെ സ​ർ​ക്കാ​ർ വ​ലി​യ പ​രാ​ജ​യ​മാ​ന്നെ​ന്നും, ജ​ന​ജീ​വി​തം ഏ​റെ ദു​രി​ത​ത്തി​ലാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യ അ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സ് തി​രി​ച്ചു​വ​രേ​ണ്ട​ത്ത് ഭാ​ര​ത​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ആ​ത്മീ​യ കേ​ന്ദ്ര​മാ​യ വ​ത്തി​ക്കാ​നി​ൽ എ​ത്തി​യ​പ്പോ​ൾ സെ​ക്ക്അ​ല​ർ ഇ​ന്ത്യ​യു​ടെ സു​ര​ക്ഷ​യ്ക്കും ന·​യ്ക്കും ജ​നാ​തി​പ​ത്യ​മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​നെ സ​ഹാ​യി​ക്ക​ണ​മെ​ന്നു മാ​ത്ര​മാ​ണ് ഇ​വി​ടു​ത്തെ പ്ര​വാ​സി​ക​ളോ​ട് പ​റ​യാ​നു​ള്ള​തെ​ന്നു അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: ജെ​ജി മാ​ത്യു മാ​ന്നാ​ർ