മ​ലി​നീ​ക​ര​ണ ത​ട്ടി​പ്പ്: ഒൗ​ഡി​ക്ക് 800 മി​ല്യ​ൻ യൂ​റോ പി​ഴ
Wednesday, October 17, 2018 11:09 PM IST
ബ​ർ​ലി​ൻ: ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ മ​ലി​നീ​ക​ര​ണം കു​റ​ച്ചു കാ​ണി​ക്കാ​ൻ സോ​ഫ്റ്റ് വെ​യ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ലോ​ക പ്ര​ശ​സ്ത കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ഒൗ​ഡി എ​ണ്ണൂ​റു മി​ല്യ​ണ്‍ യൂ​റോ പി​ഴ അ​ട​യ്ക്ക​ണം.

പി​ഴ​യ​ട​യ്ക്കാ​നു​ള്ള തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ക​യാ​ണെ​ന്നും, ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്നും ഫോ​ക്സ് വാ​ഗ​ന്‍റെ കീ​ഴി​ലു​ള്ള ക​ന്പ​നി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ജൂ​ണി​ൽ ഫോ​ക്സ് വാ​ഗ​നും ഒ​രു ബി​ല്യ​ൻ യൂ​റോ​യു​ടെ പി​ഴ അം​ഗീ​ക​രി​ച്ചി​രു​ന്നു.

2004 മു​ത​ൽ 2018 വ​രെ ന​ട​ന്ന ത​ട്ടി​പ്പി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​വ​രി​ൽ ഒൗ​ഡി​യു​ടെ മു​ൻ മേ​ധാ​വി റൂ​പ​ർ​ട്ട് സ്റ്റാ​ഡ്ല​റും ഉ​ൾ​പ്പെ​ടു​ന്നു. അ​വ​രു​ടെ വി6, ​വി8 എ​ൻ​ജി​നു​ക​ളി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്താ​നു​ള്ള സോ​ഫ്റ്റ് വെ​യ​ർ ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ