കൊ​ളോ​ണി​ൽ വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളും ജ​പ​മാ​ല​യു​ടെ സ​മാ​പ​ന​വും ഒ​ക്ടോ: 21 ന്
Friday, October 19, 2018 10:35 PM IST
കൊ​ളോ​ണ്‍: വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളും ക​ഴി​ഞ്ഞ പ​ത്തു ദി​ന​ങ്ങ​ളി​ലാ​യി ന​ട​ന്നു വ​ന്ന ജ​പ​മാ​ല​വ​ണ​ക്ക​ത്തി​ന്‍റെ പ​രി​സ​മാ​പ്തി​യും ഭ​ക്ത്യാ​ഢം​ബ​ര​പൂ​ർ​വം കൊ​ളോ​ണി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ആ​ഘോ​ഷി​ക്കു​ന്നു.

കൊ​ളോ​ണി​ലെ സെ​ന്‍റ് മൗ​റീ​ഷ്യ​സ് ദേ​വാ​ല​യ​ത്തി​ലാ​ണ് (Alte Wipperfuerther tSr.53, 51065 Koeln) തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 21 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​യ്ക്കും.

ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ യൂ​റോ​പ്പി​ലെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​റും ബി​ഷ​പ്പു​മാ​യ മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് മു​ഖ്യ​കാ​ർ​മ്മി​ക​നാ​വും. തു​ട​ർ​ന്നു ജ​പ​മാ​ല​യ​ർ​പ്പ​ണ​വും വി​ശു​ദ്ധ​യോ​ടു​ള്ള മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച​യും തി​രു​ശേ​ഷി​പ്പ് ചും​ബ​ന​വും തു​ട​ർ​ന്നു സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

അ​നു​ഗ്ര​ഹ​ത്തി​ന്‍റെ ക​തി​ർ​മ​ണി​ക​ൾ സ്വീ​ക​രി​ക്കു​വാ​നും വി​ശു​ദ്ധ അ​മ്മ​യോ​ടു​ള്ള ജ​പ​മാ​ല പ്രാ​ർ​ഥ​ന​യു​ടെ ആ​ഴം വ​ർ​ധ​പ്പി​ക്കു​വാ​നും ജീ​വി​ത​ത്തി​ന്‍റെ പി​രി​മു​റു​ക്ക​ങ്ങ​ളി​ൽ നി​ത്യം തു​ണ​യേ​കു​ന്ന മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​ക​ളി​ൽ പ​ങ്കു​കൊ​ള്ളു​വാ​നും എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​യ്ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്ക്:

ഫാ.​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി.​എം.​ഐ(​ക​മ്യൂ​ണി​റ്റി ചാ​പ്ലി​യി​ൻ) 0221 629868, 01789353004, ഡേ​വീ​സ് വ​ട​ക്കും​ചേ​രി (കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ) 0221 5904183.

Address: St.Mauritius Kirche, Alte Wipperfuerther tSr.53,51065 Koeln.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ