വാട്ടർഫോർഡിൽ ഏകദിന ധ്യാനം
Saturday, October 20, 2018 4:15 PM IST
വാട്ടർഫോർഡ് : അയർലൻഡിലെ സീറോ മലബാർ സഭയിലെ കുട്ടികൾക്കായി ഒരുക്കുന്ന ഇംഗ്ലീഷിലുള്ള ഏകദിന ധ്യാനം നവംബർ മൂന്നിന് (ശനി) വാട്ടർഫോർഡ് ന്യൂടൗൺ പള്ളി പാരിഷ് ഹാളിൽ നടക്കും. രാവിലെ ഒന്പതിന് ആരംഭിക്കുന്ന ധ്യാനം Anointing Fire Catholic Ministry (സെഹിയോൻ) ആണ് നയിക്കുന്നത്.

മൂന്നു വിഭാഗങ്ങളിലായി നടക്കുന്ന ധ്യാനത്തിൽ 5 വയസ് മുതൽ 8 വയസു വരെയും 9 വയസ് മുതൽ 12 വയസുവരെയും 13 വയസ് മുതൽ 18 വയസുവരെയുമുള്ള കുട്ടികളാണ് ധ്യാനത്തിൽ പങ്കെടുക്കുന്നത്.

വാട്ടർഫോർഡ് സീറോ മലബാർ ഇടവക വികാരി ഫാ. സിബി അറയ്ക്കൽ എല്ലാ വിഭാഗത്തിലുള്ള വിശ്വാസികളെയും ധ്യാനത്തിലേക്ക് സ്വാഗതം ചെയുന്നതായി അറിയിച്ചു. ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക് : ഗോഗി മാത്യു 0872330880, ഏഫ്രേം പൗലോസ് 0872752202

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ