ഗോൾഡ് കോസ്റ്റിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാൾ 28 ന്
Tuesday, October 23, 2018 8:47 PM IST
ഗോൾഡ് കോസ്റ്റ് : ഗോൾഡ് കോസ്റ്റ് സീറോ മലബാർ കാത്തലിക്ക് മിഷനിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാൾ ഒക്ടോബർ 28 ന് (ഞായർ) ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു.

ഗോൾഡ് കോസ്റ്റിലെ നെരാഗ് സെന്‍റ് ബ്രിജിഡ് ദേവാലയത്തിൽ തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റു കർമം നിർവഹിക്കും. തുടർന്നു ജപമാല, പ്രസുദേന്തി വാഴ്ച എന്നിവ നടക്കും. ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ഡാന്‍റ്സ് തോട്ടത്തിൽ, ഫാ. തോമസ് വർഗീസ്, ഫാ. ഏബ്രഹാം കഴുന്നടിയിൽ എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ നടക്കും.

തിരുനാളിന് ഒരുക്കമായി വാർഡ് കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഭവനങ്ങൾ തോറും ജപമാല പ്രാർഥന നടന്നു വരുന്നു.തിരുനാളിന്‍റെ വിജയത്തിനായി ഫാ. ഏബ്രഹാം കഴുന്നടിയിൽ, ജോമി മാത്യു താന്നിക്കൽ, ജെസൺ സൈമൺ നാലുപറയിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

റിപ്പോർട്ട്: ചെറിയാൻ തോമസ്