ഒഐസിസി അയർലൻഡ് മേഖല കമ്മിറ്റികൾ രൂപീകരിക്കുന്നു
Tuesday, October 23, 2018 10:03 PM IST
ഡബ്ലിൻ : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് (ഒഐസിസി) അയർലൻഡിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി മേഖല കമ്മിറ്റികൾ രൂപീകരിക്കുന്നു.

2019 ൽ നടക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അയർലൻഡിലെ ഇന്ത്യക്കാരുടെ ഇടയിൽ പ്രത്യേകിച്ച് മലയാളികളെ ഒപ്പംനിർത്തി കോണ്‍ഗ്രസിന്‍റെ പ്രവർത്തനങ്ങൾ ശക്തമാക്കുക എന്നതാണ് ഒഐസിസി ലക്ഷ്യമിടുന്നത്.

മേഖല കമ്മിറ്റികൾ രൂപീകരിക്കുന്നതിന്‍റെ ചുമതലകൾ പുനഃസംഘടിപ്പിച്ച കമ്മിറ്റിയിൽ നിന്നും ജോർജ് വർഗീസ് (വാട്ടർഫോർഡ്), വിനോയ് പനച്ചിക്കൽ(ദ്രോഗ്ഹെഡ) എന്നിവരെ നിയോഗിച്ചു.

മുൻ കെഎസ് യു നേതാവും എംജി യൂണിവേഴ്സിറ്റി മുൻ സെനറ്റ് മെംബറുമാണ് ജോർജ് വർഗീസ്. മുൻ കെഎസ് യു യൂത്ത് കോണ്‍ഗ്രസ് നേതാവും പുനഃസംഘടിപ്പിച്ച കമ്മിറ്റിയിലെ വൈസ് പ്രസിഡന്‍റുമാണ് വിനോയ് പനച്ചിക്കൽ.

വിവരങ്ങൾക്ക്: 0877888374, 0894186869, 0892115979.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ