കന്നഡ സിനിമയിൽ പരാതിപരിഹാരത്തിന് ആഭ്യന്തര സമിതി
Wednesday, October 24, 2018 12:34 AM IST
ബംഗളൂരു: മീടു വെളിപ്പെടുത്തലുകൾ ശക്തമായ സാഹചര്യത്തിൽ കന്നഡ സിനിമാരംഗത്തെ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യുന്നതിനായി ആഭ്യന്തരസമിതി നിലവിൽവന്നു.

നടൻ ചേതൻ കുമാർ, നടിമാരായ പ്രിയങ്ക ഉപേന്ദ്ര, ശ്രുതി ഹരിഹരൻ, നിർമാതാവ് കവിത ലങ്കേഷ് എന്നിവരുടെ നേതൃത്വത്തിൽ ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ് ആൻഡ് ഇക്വാളിറ്റി എന്ന സംഘടനയാണ് സമിതിക്ക് രൂപംനല്കിയത്. സിനിമാ പ്രവർത്തകർ ഉൾപ്പെട്ട ലൈംഗികാതിക്രമങ്ങൾ അടക്കമുള്ള പരാതികൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് സമിതി കർണാടക ചേംബർ ഓഫ് കൊമേഴ്സിന് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.