നന്ദി ഹിൽസിലേക്ക് ഒറ്റയ്ക്കു വരേണ്ടെന്ന് അധികൃതർ
Wednesday, October 24, 2018 12:36 AM IST
ബംഗളൂരു: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ നന്ദി ഹിൽസിൽ ഒറ്റയ്ക്കെത്തുന്ന സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. തനിച്ചു വരുന്നവർ ജീവനൊടുക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വിലക്ക്.

ബംഗളൂരുവിൽ നിന്ന് അറുപതു കിലോമീറ്റർ അകലെയായുള്ള നന്ദിഹിൽസിൽ ദിനംപ്രതി ആയിരക്കണക്കിന് സന്ദർശകരാണ് എത്തുന്നത്. മിക്കവരും കുടുംബസമേതമോ സുഹൃത്തുക്കൾക്കൊപ്പമോ എത്തുന്നവരാണ്. എന്നാൽ തനിച്ച് എത്തുന്നവരിൽ ജീവനൊടുക്കാനെത്തുന്നവരുമുണ്ടാകാൻ സാധ്യതയുണ്ട്. നന്ദി ഹിൽസിൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഒറ്റയ്ക്കെത്തുന്നവരെ വിലക്കാൻ അധികൃതർ തീരുമാനിച്ചത്.