നജഫ്‌ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തികപ്പൊങ്കാല 27 ന്
Wednesday, October 24, 2018 10:10 PM IST
ന്യൂഡൽഹി: നജഫ്‌ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മാസം തോറും കാർത്തിക നക്ഷത്രത്തിൽ നടത്തിവരുന്ന കാർത്തികപ്പൊങ്കാല ഒക്ടോബർ 27 ന് (ശനി) നടക്കും.

രാവിലെ 5.30-ന് നിർമാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി നിഖിൽ പ്രകാശിന്‍റെ കാർമികത്വത്തിൽ രാവിലെ 8.30-ന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരും.

പൊങ്കാലയോടനുബന്ധിച്ച് പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 9354984525, 9654425750 .

റിപ്പോർട്ട്: പി.എൻ. ഷാജി