യാഗഭുമി ഒരുങ്ങി, മയൂർവിഹാറിൽ പൊങ്കാല നാളെ
Friday, October 26, 2018 9:23 PM IST
ഡൽഹി : യാഗഭൂമി ഒരുങ്ങി. വ്രത ശുദ്ധിയുടെ പുണ്യം നുകരാനാായി മൺകലങ്ങൾ എത്തി. ഭക്തസഹസ്രങ്ങൾക്ക് സായൂജ്യമായി നാളെ ചക്കുളത്തമ്മ പൊങ്കാല. നാനാ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന ഭക്തരെ വരവേേൽക്കാനായി മയൂർ വിഹാർ ഫേസ്-3 ഒരുങ്ങി.

താൽക്കലിക ക്ഷേത്രത്തിന്‍റെ നിർമാണം ധൃൃതഗതിയിൽ പുരോഗമിക്കുകയാണ്. ടെന്റ്, മൺകലങ്ങൾ, വിറക്, തുടങ്ങി പൊങ്കാലക്കുള്ള എല്ലാ സാധനങ്ങളും എത്തിക്കഴിഞ്ഞു. മഹോത്സവത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

രാവിലെ 5.30 ന് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. വൈകുന്നേരം 6.30-ന് ദീപാരാധന, 6.45 മുതല്‍ രമേശ് ഇളമൺ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ശനിദോഷ നിവാരണ പൂജ, ലഘുഭക്ഷണം എന്നിവയാണ് ഇന്നത്തെ പരിപാടികള്‍.

റിപ്പോർട്ട്: പി.എൻ. ഷാജി