നോർക്ക വിശദീകരണയോഗം
Saturday, October 27, 2018 12:25 AM IST
ബംഗളൂരു: നോർക്ക റൂട്ട്സിന്‍റെ മലയാളികൾക്കുള്ള ക്ഷേമപദ്ധതികളുടെ വിശദീകരണയോഗം സുവർണകർണാടക കേരളസമാജം കോറമംഗല ഓഫീസിൽ നടന്നു. സമാജം സംസ്ഥാന പ്രസിഡന്‍റ് രാജൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ബംഗളൂരു നോർക്ക വികസന ഓഫീസർ ട്രീസ രഞ്ജിത്ത്, ചെന്നൈ നോർക്ക ഓഫീസർ അനു പി. ചാക്കോ എന്നിവർ ക്ഷേമപദ്ധതികൾ വിശദീകരിച്ചു. കാരുണ്യ ബംഗളൂരു ചെയർമാൻ കെ. ഗോപിനാഥ്, ലോക കേരളസഭ അംഗം കുഞ്ഞപ്പൻ, കെകെടിഎഫ് ചെയർമാൻ ആചാര്യ, കെഎംസിസി ഓൾഇന്ത്യ പ്രസിഡന്‍റ് നൗഷാദ്, സുലൈമാൻ, കർണാടക മലയാളി കോൺഗ്രസ് പ്രസിഡന്‍റ് സുനിൽ തോമസ് മണ്ണിൽ, മലയാളം മിഷൻ കോ-ഓർഡിനേറ്റർ രമേശ്, സുവർണകർണാടക കേരളസമാജം ജനറൽ സെക്രട്ടറി പി. ശശിധരൻ, വൈസ് പ്രസിഡന്‍റ് വത്സൻ, മെറ്റി കെ. ഗ്രേസ്, കൺവീനർ അടൂർ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.