വിവേക്നഗർ കലാവൈഭ നൃത്തവിദ്യാലയം വാർഷികാഘോഷം
Saturday, October 27, 2018 12:26 AM IST
ബംഗളൂരു: വിവേക്നഗർ കലാവൈഭ നൃത്തവിദ്യാലയം വാർഷികാഘോഷം എംഎംഎ പ്രസിഡന്‍റ് ഡോ. എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്രനടിയും നർത്തകിയുമായ ശ്രീദേവി ഉണ്ണി മുഖ്യാതിഥിയായിരുന്നു. ഡയറക്ടർ രബിനനിധി, കലാമണ്ഡലം സത്യവ്രതൻ, ഗണേഷ് മാസ്റ്റർ, പി.കെ. കുഞ്ഞിക്കണ്ണൻ, ലോക കേരളസഭ അംഗം കുഞ്ഞപ്പൻ, സുവർണകർണാടക കേരളസമാജം വൈസ് പ്രസിഡന്‍റ് മെറ്റി കെ. ഗ്രേസ്, എംഎംഎ ജനറൽ സെക്രട്ടറി സിറാജ്, ഇസിഎ മുൻ സെക്രട്ടറി സഞ്ജയ് അലക്സ്, സുവർണകർണാടക കേരളസമാജം കൺവീനർ അടൂർ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി.