ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വം
Saturday, October 27, 2018 8:59 PM IST
ന്യൂ​ഡ​ൽ​ഹി: ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല​യു​ടെ ആ​ദ്യ ദി​വ​സം മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ശ​നി​ദോ​ഷ നി​വാ​ര​ണ പൂ​ജ​യും ര​മേ​ശ് ഇ​ള​മ​ണ്‍ ന​ന്പൂ​തി ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

പൊ​ങ്കാ​ല ര​ണ്ടാം ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം. രാ​വി​ലെ ഒ​ൻ​പ​തി​ന് ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് (ക​സാ​ക്ട്) ഡ​ൽ​ഹി പ്ര​സി​ഡ​ന്‍റ് പി. ​എ​ൻ. ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്ര അ​ഡ്മി​നി​സ്ട്രേ​റ്റ​റും ക്ഷേ​ത്ര കാ​ര്യ​ദ​ർ​ശി​യു​മാ​യ ബ്ര​ഹ്മ​ശ്രീ മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ര​മേ​ശ് ഇ​ള​മ​ണ്‍ ന​ന്പൂ​തി​രി, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യാ​യ ക​വി​താ ബി​ഷ്ട്, ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​കേ​ശ​വ​ൻ കു​ട്ടി, മ​യൂ​ർ വി​ഹാ​ർ ഫേ​സ്3 എം.​എ​ൽ.​എ. മ​നോ​ജ് കു​മാ​ർ, കൗ​ണ്‍​സി​ല​ർ ശ്രീ​മ​തി ജു​ഗ്നു ചൗ​ധ​രി, ക​സാ​ക്ട് ഡ​ൽ​ഹി മു​ൻ പ്ര​സി​ഡ​ണ്ട് സി.​എം. പി​ള്ള, സെ​ക്ര​ട്ട​റി ഡി. ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

9.30ന് ​വി​ളി​ച്ചു​ചൊ​ല്ലി പ്രാ​ർ​ഥ​ന​ക്കു​ശേ​ഷം ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ലി​ൽ നി​ന്നും കൊ​ളു​ത്തു​ന്ന ദി​വ്യാ​ഗ്നി പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് പ​ക​രു​ന്ന​തോ​ടെ പൊ​ങ്കാ​ല​ക്ക് ആ​രം​ഭ​മാ​വും. മു​ട​പ്പ​ല്ലൂ​ർ ജ​യ​കൃ​ഷ്ണ​നും സം​ഘ​വും വാ​ദ്യ​മേ​ള​ങ്ങ​ൾ ന​ട​ത്തും. മ​യൂ​ർ വി​ഹാ​ർ 3ലെ ​നാ​ദ​ധാ​ര ഭ​ക്തി​ഗാ​ന സു​ധ അ​വ​ത​രി​പ്പി​ക്കും. വി​ദ്യാ ക​ല​ശം മ​ഹാ​ക​ല​ശാ​ഭി​ഷേ​കം, പ്ര​സ​ന്ന​പൂ​ജ, അ​ന്ന​ദാ​നം എ​ന്നി​വ ന​ട​ക്കും. ര​ഞ്ജി​ത് ന​ന്പൂ​തി​രി, ശ്രീ​കു​മാ​ര​ൻ ന​ന്പൂ​തി​രി എ​ന്നി​വ​രു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ലാ​ണ് പൂ​ജാ​ദി​ക​ൾ ന​ട​ക്കു​ക.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി