മി​ൽ​പാ​ർ​ക്ക് പ​ള്ളി​യി​ൽ വി​ശു​ദ്ധന്മാരു​ടെ തി​രു​നാ​ളും വാ​ർ​ഷി​കാ​ഘോ​ഷ​വും ന​വം​ബ​ർ 6ന്
Monday, October 29, 2018 10:25 PM IST
മെ​ൽ​ബ​ണ്‍: മി​ൽ​പാ​ർ​ക്ക് സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ദേ​വാ​ല​യ​ത്തി​ൽ വി. ​അ​ന്തോ​ണീ​സി​ന്‍റെ നൊ​വേ​ന ആ​രം​ഭി​ച്ച​തി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​ക​വും സ​ക​ല വി​ശു​ദ്ധ​രു​ടെ​യും തി​രു​നാ​ളും ന​വം​ബ​ർ 6ന് ​അ​ഘോ​ഷി​ക്കും.. ന​വം​ബ​ർ 6 ചൊ​വ്വാ​ഴ്ച വൈæ​ന്നേ​രം 4.30 ന് ​ജ​പ​മാ​ല​യോ​ടെ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ.​വ​ർ​ഗീ​സ് കാ​ട്ടി​കാ​ട് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

ഫാ. ​മാ​ർ​ട്ടി​ൻ ജെ​റ​മി​യ, ഫാ. ​ആ​ന്‍റ​ണി ഷാ​ബി​ൻ, ഫാ. ​ഷൈ​മോ​ൻ തെക്കു​ത്തു​ങ്ക​ൽ, ഫാ. ​ജോ​ർ​ജ് ഫെ​ലി​ഷ്യ​സ്, ഫാ. ​റോ​ജ​ൻ ജോ​ർ​ജ്, ഫാ. ​ആ​ന്‍റ​ണി ക്രൂ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രി​ക്കും. ദി​വ്യ​ബ​ലി​ക്കു​ശേ​ഷം വി. ​അ​ന്തോ​ണീ​സി​ന്‍റെ നൊ​വേ​ന​യും ദി​വ്യ​കാരുണ്യ ​ആ​ശീ​ർ​വാ​ദ​വും ഉ​ണ്ടാ​യി​രി​ക്കും. തി​രു​ക​ർ​മ്മ​ങ്ങ​ളെ തു​ട​ർ​ന്ന് സ്കൂ​ൾ ഹാ​ളി​ൽ സ്നേ​ഹ​വി​രു​ന്നും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും. മി​ൽ​പാ​ർ​ക്ക് സിം​ഗ് ഹാ​ലേ​ലൂ​യ ഓ​ർ​ക്ക​സ്ട്ര ഒ​രു​ക്കു​ന്ന ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റും. തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ലും അ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ച​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ആ​ന്‍റ​ണി ക്രൂ​സ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പോ​ൾ സെ​ബാ​സ്റ്റ്യ​ൻ