കെം​പ​ഗൗ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഏ​ഴു പു​തി​യ റൂ​ട്ടു​ക​ൾ
Tuesday, October 30, 2018 10:47 PM IST
ബം​ഗ​ളൂ​രു: കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഏ​ഴു പു​തി​യ റൂ​ട്ടു​ക​ളി​ലേ​ക്ക് വി​മാ​ന​സ​ർ​വീ​സ് ന​ട​ത്താ​ൻ ബാം​ഗ​ളൂ​ർ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ലി​മി​റ്റ​ഡ് ഒ​രു​ങ്ങു​ന്നു. താ​യ്ല​ൻ​ഡി​ലെ ഫു​കേ​തി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന​സ​ർ​വീ​സ് ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. അ​ഞ്ചു​മാ​സം നീ​ളു​ന്ന ശൈ​ത്യ​കാ​ല ഷെ​ഡ്യൂ​ളി​ൽ ര​ണ്ടു വി​മാ​ന​ക്ക​ന്പ​നി​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. ഇ​തോ​ടെ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് വി​മാ​ന​സ​ർ​വീ​സ് ന​ട​ത്തു​ന്ന റൂ​ട്ടു​ക​ളു​ടെ എ​ണ്ണം 82 ആ​യി. 53 ആ​ഭ്യ​ന്ത​ര​പാ​ത​ക​ളും 29 അ​ന്താ​രാ​ഷ്ട്ര പാ​ത​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.

ഇ​ൻ​ഡി​ഗോ, എ​യ​ർ ഇ​ന്ത്യ, ഗോ​എ​യ​ർ എ​ന്നീ വി​മാ​ന​ക്ക​ന്പ​നി​ക​ൾ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എ​ട്ട് അ​ന്താ​രാ​ഷ്ട്ര​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​ധി​ക​സ​ർ​വീ​സു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ് മാ​ലി, ബാ​ങ്കോ​ക്ക്, ക്വ​ലാ​ലം​പു​ർ, ഹോ​ങ്കോം​ഗ്, കാ​ഠ്മ​ണ്ഡു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും എ​യ​ർ​ഇ​ന്ത്യ ബാ​ങ്കോ​ക്ക്, ല​ണ്ട​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഗോ ​എ​യ​ർ മാ​ലി​യി​ലേ​ക്കു​മാ​ണ് പ്ര​തി​ദി​നം അ​ധി​ക​സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് നാ​ളെ മു​ത​ൽ സിം​ഗ​പ്പൂ​രി​ലേ​ക്ക് ആ​ഴ്ച​യി​ൽ നാ​ലു​ത​വ​ണ സ​ർ​വീ​സ് ന​ട​ത്തു​ന്ന റൗ​ണ്ട് ട്രി​പ്പ് ഫ്ളൈ​റ്റ് ആ​രം​ഭി​ക്കു​മെ​ന്നും ബി​യാ​ൽ അ​റി​യി​ച്ചു.