മെ​ൽ​ബ​ണ്‍ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ചാ​പ്പ​ലി​ൽ പ​രി. പ​രു​മ​ല തി​രു​മേ​നി​യു​ടെ പെ​രു​നാ​ൾ
Tuesday, October 30, 2018 10:48 PM IST
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ പ​രി. പ​രു​മ​ല തി​രു​മേ​നി​യു​ടെ പെ​രു​നാ​ളി​ന് കൊ​ടി​യേ​റി. ക്ലേ​റ്റ​ണ്‍ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ചാ​പ്പ​ലി​ൽ ഒ​ക്ടോ: 28ന് ​ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​പ്ര​ദീ​പ് പൊ​ന്ന​ച്ച​ൻ പ്രാ​ർ​ഥ​ന​യോ​ടെ പെ​രു​നാ​ൾ കൊ​ടി​യേ​റ്റു ക​ർ​മ്മം നി​ർ​വ​ഹി​ച്ചു.

കോ​ബ​ർ​ഗ് സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ലും ക്ലേ​റ്റ​ൻ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ചാ​പ്പ​ലി​ലും ന​വം​ബ​ർ ഒ​ന്നി​ന് വൈ​കി​ട്ട് 6.30ന് ​ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് വി. ​കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ന​വം​ബ​ർ ര​ണ്ട് വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6.30ന് ​സ​മ​ർ​പ്പ​ണ പ്രാ​ർ​ഥ​ന, 7.30ന് ​സ​ന്ധ്യാ ന​മ​സ്കാ​രം. തു​ട​ർ​ന്ന് മ​ധ്സ്ഥ പ്രാ​ർ​ഥ​ന എ​ന്നി​വ ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ ന​ട​ത്ത​പ്പെ​ടും. ന​വം​ബ​ർ മൂ​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​വും തു​ട​ർ​ന്നു വി. ​കു​ർ​ബാ​ന​യും ക​ത്തീ​ഡ്ര​ലി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

പ​രി. പ​രു​മ​ല തി​രു​മേ​നി​യു​ടെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠി​ച്ചി​ട്ടു​ള്ള വി​ക്ടോ​റി​യാ​യി​ലെ ഏ​ക ദേ​വാ​ല​യ​മാ​യ ക്ലേ​റ്റ​ൻ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ചാ​പ്പ​ലി​ൽ വ​ച്ചു പ്ര​ധാ​ന പെ​രു​നാ​ൾ ന​വം​ബ​ർ 3, 4 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടും. മൂ​ന്നി​ന് വൈ​കു​ന്നേ​രം 6ന് ​സ​ന്ധ്യാ​ന​മ​സ്കാ​രം, തി​രു​വ​ച​ന ധ്യാ​നം, പെ​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​വി​ള​ന്പ് മു​ത​ലാ​യ​വ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. നാ​ലി​ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.45ന് ​പ്ര​ഭാ​ത​ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് വി. ​കു​ർ​ബാ​ന​യും പെ​രു​നാ​ൾ ശു​ശ്രൂ​ഷ​ക​ളും ന​ട​ത്ത​പ്പെ​ടും.

പെ​രു​നാ​ൾ പ്ര​ദ​ക്ഷി​ണം സ​മാ​പി​ക്കു​ന്പോ​ൾ നേ​ർ​ച്ച​വി​ള​ന്പും തു​ട​ർ​ന്ന് പ​തി​നൊ​ന്നൊ​ടെ ആ​ദ്യ​ഫ​ള​പ്പെ​രു​നാ​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. മെ​ൽ​ബ​ണി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ കാ​ൽ​ന​ട​യാ​യും അ​ല്ലാ​തെ​യും പെ​രു​നാ​ളി​ൽ സം​ബ​ന്ധി​ക്കു​വാ​നാ​യി ക​ട​ന്നു​വ​രും. അ​ന്നേ​ദി​വ​സം ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ വി. ​കു​ർ​ബാ​ന രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തെ തു​ട​ർ​ന്നു ആ​രം​ഭി​ക്കു​ന്ന​താ​ണ്. ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​പ്ര​ദീ​പ് പൊ​ന്ന​ച്ച​ൻ, സ​ഹ​വി​കാ​രി റ​വ. ഫാ. ​സ​ജു ഉ​ണ്ണൂ​ണ്ണി ഇ​ട​വ​ക മാ​നേ​ജിം​ഗ് ക​മ്മി​റ്റി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​നാ​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: തോ​മ​സ് പ​ണി​ക്ക​ർ