ദ​സ​റ​യ്ക്ക് കൊ​ട്ടാ​ര​ത്തി​ലെ​ത്തി​യ​ത് ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ
Wednesday, October 31, 2018 9:57 PM IST
മൈ​സൂ​രു: ഇ​ക്ക​ഴി​ഞ്ഞ ദ​സ​റ ആ​ഘോ​ഷ​നാ​ളു​ക​ളി​ൽ മൈ​സൂ​രു കൊ​ട്ടാ​ര​ത്തി​ലെ​ത്തി​യ​ത് 1,11,900 പേ​ർ. പു​തി​യ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് ഒ​രു ദി​വ​സം ത​ന്നെ 33,000 പേ​ർ കൊ​ട്ടാ​രം സ​ന്ദ​ർ​ശി​ച്ചു. സ​ന്ദ​ർ​ശ​ക​രു​ടെ ആ​കെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 9,421 പേ​രു​ടെ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യും ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ഇ​ത്ത​വ​ണ ദ​സ​റ ആ​ഡം​ബ​ര​പൂ​ർ​വം ആ​ഘോ​ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​ണ് മൈ​സൂ​രു​വി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​വും കൂ​ടാ​ൻ ഇ​ട​യാ​ക്കി​യ​ത്.

ന​ഗ​ര​ത്തി​ലെ എ​ല്ലാ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലും ദ​സ​റ ദി​വ​സ​ങ്ങ​ളി​ൽ വ​ൻ തി​ര​ക്കാ​ണ​നു​ഭ​വ​പ്പെ​ട്ട​ത്. മൈ​സൂ​രു മൃ​ഗ​ശാ​ല​യി​ൽ ഒ​രു ദി​വ​സം മാ​ത്രം 45,400 സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്തി​യ​ത്. ഇ​തേ​ദി​വ​സം ടി​ക്ക​റ്റ് വി​ല്പ​ന​യി​ലൂ​ടെ മാ​ത്രം 33 ല​ക്ഷം രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. വൃ​ന്ദാ​വ​ൻ ഉ​ദ്യാ​ന​ത്തി​ൽ ഞാ​യ​റാ​ഴ്ച മാ​ത്രം 30,000 വ​രെ സ​ന്ദ​ർ​ശ​ക​രെ​ത്തി.